Sports

'ബൗളിങിലും ബാറ്റിങിലും മാത്രമല്ല, ഇതിലും നല്ല പിടിയാ'; ഇർഫാൻ പഠാന്റെ മറ്റൊരു വേഷം

'ബൗളിങിലും ബാറ്റിങിലും മാത്രമല്ല, ഇതിലും നല്ല പിടിയാ'; ഇർഫാൻ പഠാന്റെ മറ്റൊരു വേഷം

Author : സമകാലിക മലയാളം ഡെസ്ക്

ബറോഡ: മുൻ ഇന്ത്യൻ താരങ്ങളും സഹോദരങ്ങളുമായ ഇർഫാൻ പഠാന്റേയും യൂസുഫ് പഠാന്റേയും ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഇർഫാൻ പഠാന്റെ ഇതുവരെ കണ്ടിട്ടില്ലാത്തൊരു വേഷമാണ് ചർച്ചകളിൽ നിറയുന്നത്.

ബൗളറായും ബാറ്റ്സ്മാനായും പരിശീലകനായും നടനായുമൊക്കെ പല വേഷങ്ങൾ അണിഞ്ഞ ഇർഫാൻ ബാർബറുടെ വേഷത്തിലാണിപ്പോൾ. മൂത്ത സഹോദരൻ യൂസുഫ് പഠാന്റെ മുടി വെട്ടി ഷെയ്പ്പാക്കിയാണ് ഇർഫാൻ ഇപ്പോൾ ശ്രദ്ധേയനായിരിക്കുന്നത്., 

അനിയന്‍ തന്റെ മുടി വെട്ടുന്ന ചിത്രം സഹിതം യൂസുഫ് പഠാനാണ് പരസ്യമാക്കിയത്. ‘മുൻപും ശേഷവും’ എന്ന ക്യാപ്ഷനോടെ മുടി വെട്ടുന്നതിനു മുൻപും ശേഷവുമുള്ള ചിത്രവും യൂസഫ് പഠാൻ പോസ്റ്റ് ചെയ്തു. ഇർഫാനു നന്ദിയും കുറിച്ചിട്ടുണ്ട്. പതിവു പോലെ അനിയൻ പഠാന് ഈ വേഷവും ചേരുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

നേരത്തെ, വൈറസിനെതിരായ പോരാട്ടത്തിൽ വ്യക്തിപരമായ സംഭാവനകളിലൂടെ യൂസുഫ് പഠാനൊപ്പം ഇർഫാനും രംഗത്തെത്തിയിരുന്നു. രാജ്യ വ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് ഇരുവരും ചേർന്ന് നൂറു ടൺ അരിയും 700 കിലോ ഉരുളക്കിഴങ്ങും വിതരണം ചെയ്തു. ബറോഡയിലെ പാവപ്പെട്ട ജനങ്ങൾക്കായാണ് ഇരുവരും അരിയും ഉരുളക്കിഴങ്ങും വിതരണം ചെയ്തത്. അതിനു മുൻപ് ബറോഡ പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെ ഇരുവരും നഗരത്തിൽ 4000 മാസ്കുകളും വിതരണം ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21