Sports

ബൗളിങ് ആക്ഷനോ? ഡാന്‍സോ? ഇന്ത്യന്‍ സ്പിന്നറെ അനുകരിച്ച് കോഹ് ലി; ത്രില്ലടിച്ച് കാണികള്‍ 

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20ക്ക് മുന്‍പായുള്ള പരിശീലനത്തിന് ഇടയിലായിരുന്നു സംഭവം

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ബൗളിങ് ആക്ഷനുകള്‍ അനുകരിച്ച് പരിശീലനത്തിന് ഇടയിലും മറ്റും കോഹ് ലി ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തിയിട്ടുണ്ട്. ബൂമ്രയായിരുന്നു ഒരു തവണ ഇര. ഇത്തവണ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെയാണ് ഇന്ത്യന്‍ നായകന്‍ അനുകരിക്കുന്നത്. അതും ഹര്‍ഭജന് മുന്‍പില്‍ വെച്ചു തന്നെ. 

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20ക്ക് മുന്‍പായുള്ള പരിശീലനത്തിന് ഇടയിലായിരുന്നു സംഭവം. അവതാരകരായി ഹര്‍ഭജനും ഇര്‍ഫാന്‍ പഠാനും ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് മുന്‍പില്‍ വെച്ച് കോഹ് ലി ഹര്‍ഭജന്റെ പ്രശസ്തമായ ആ ബൗളിങ് ആക്ഷന്‍ അനുകരിച്ചത്. ഇത് കണ്ട ആരാധകരും ആരവം മുഴക്കി കോഹ് ലിക്കും ഹര്‍ഭജനും ഒപ്പം ചേര്‍ന്നു. 

ഇന്‍ഡോറില്‍ ടോസ് നേടിയ കോഹ് ലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെയ്‌നി, ഷര്‍ദുല്‍ എന്നിവരുടെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ശ്രീലങ്കയെ 150 റണ്‍സില്‍ താഴെ ഒതുക്കാന്‍ ഇന്ത്യയ്ക്കായി. ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് കയ്യിലിരിക്കെ 17.3 ഓവറില്‍ ജയം പിടിച്ചു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT