Sports

ഭാഗ്യം മാത്രമാണ് സച്ചിനെ തുണച്ചത്, ലോകകപ്പ് സെമിയിലെ ഇന്നിങ്‌സിനെതിരെ ആശിഷ് നെഹ്‌റ

ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെതിരെ 85 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. നാല് വട്ടം അവിടെ സച്ചിന്റെ ക്യാച്ച് പാക് താരങ്ങള്‍ നഷ്ടപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2011 ലോകകപ്പ് സെമി ഫൈനലിലേത് സച്ചിന്റെ തപ്പിത്തടഞ്ഞുള്ള ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നുവെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. ആ കളിയില്‍ എത്രമാത്രം ഭാഗ്യം തുണച്ചിട്ടുണ്ട് എന്ന് സച്ചിന് തന്നെ അറിയാമെന്നും നെഹ്‌റ പറഞ്ഞു. 

ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെതിരെ 85 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. നാല് വട്ടം അവിടെ സച്ചിന്റെ ക്യാച്ച് പാക് താരങ്ങള്‍ നഷ്ടപ്പെടുത്തി. 27,45,70,81ല്‍ നില്‍ക്കെ മിസ്ബാ ഉള്‍ ഹഖ്, യുനിസ് ഖാന്‍, കമ്രാന്‍ അക്മല്‍, ഉമര്‍ അക്മല്‍ എന്നിവരാണ് സച്ചിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. 

സച്ചിന്‍ 40ലേക്ക് എത്തുന്നത് തന്നെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റേയോ, തെറ്റായ തീരുമാനം എടുത്തതിന്റേയോ ഫലമായിട്ടാണ്. എന്നാല്‍ അത്രയും ഭാഗ്യം നമ്മുടെ വഴിയേ വരാറില്ല, നെഹ്‌റ പറഞ്ഞു. ലോകകപ്പ് എടുക്കുമ്പോള്‍, ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ആയാലും, ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ആയാലും, മറ്റേതെങ്കിലും ടീം ആയാലും  അവിടെ സമ്മര്‍ദമുണ്ട്. സെമി ഫൈനലിലേക്ക് എത്തിയെങ്കിലും നിങ്ങള്‍ മികച്ച ടീമാണ് എങ്കിലും, അവിടെ സമ്മര്‍ദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍...

ഒരോവറില്‍ ഉമര്‍ ഗുല്ലിനെ നാല് വട്ടം ബൗണ്ടറി കടത്തിയാണ് സെവാഗ് തുടങ്ങിയത്. ആ സമയം 340-350 എന്ന സ്‌കോറിലേക്ക് നമുക്ക് സാധ്യതയുണ്ടായി. എന്നാല്‍ 257-258ല്‍ നമ്മള്‍ ഒതുങ്ങി. ചെയ്‌സ് ചെയ്യുമ്പോള്‍ പാകിസ്ഥാന് മികച്ച തുടക്കം ലഭിച്ചു. എന്നാല്‍ അവരെ 257ല്‍ ഒതുക്കാനായത് ഇന്ത്യന്‍ ടീമിന്റെ മികവാണ് എന്നതില്‍ ഒരു സംശയമില്ലെന്നും നെഹ്‌റ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ