Sports

ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ കമന്റേറ്റര്‍, സ്‌പിന്നറെ ചൂണ്ടി ഹര്‍ഷ ഭോഗ്‌ലെയുടെ പ്രവചനം

കമന്ററി ബോക്‌സില്‍ മികവ്‌ കാണിക്കാന്‍ പോവുന്ന ഇന്ത്യയുടെ അടുത്ത താരത്തെ പ്രവചിക്കുകയാണ്‌ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: കമന്ററി ബോക്‌സില്‍ മികവ്‌ കാണിക്കാന്‍ പോവുന്ന ഇന്ത്യയുടെ അടുത്ത താരത്തെ പ്രവചിക്കുകയാണ്‌ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. സഞ്‌ജയ്‌ മഞ്‌ജരേക്കറിനൊപ്പമുള്ള അശ്വിന്റെ ലൈവ്‌ ചാറ്റിന്‌ പിന്നാലെയാണ്‌ ഹര്‍ഷ ഭോഗ്‌ലെയുടെ വാക്കുകള്‍.

1991ല്‍ ഞാന്‍ പ്രവചിച്ചിരുന്നു, രവി ശാസ്‌ത്രിയും സഞ്‌ജയ്‌ മഞ്‌ജരേക്കറും മികച്ച കമന്റേറ്റര്‍മാരാവുമെന്ന്‌. ഇന്ന്‌ ഞാന്‍ അശ്വിനെയാണ്‌ ചൂണ്ടുന്നത്‌, ഹര്‍ഷ ഭോഗ്‌ ലെ ട്വീറ്റ്‌ ചെയ്‌തു. 1996ലെ ലോകകപ്പിലെ സെമി ഫൈനലിനെ ചൂണ്ടിയായിരുന്നു സഞ്‌ജയ്‌ മഞ്‌ജരേക്കറോടുള്ള അശ്വിന്റെ ചോദ്യങ്ങളില്‍ ഭൂരിഭാഗവും.

ശ്രീലങ്കയ്‌ക്കെതിരെ 252 റണ്‍സിന്റെ വിജയ ലക്ഷ്യവും പിന്തുടര്‍ന്ന്‌ ഇറങ്ങിയ ഇന്ത്യ സച്ചിന്‍ പുറത്തായതിന്‌ പിന്നാലെ തകര്‍ന്നടിയുകയായിരുന്നു. ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 98 എന്ന നിലയില്‍ നിന്നും എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 120 റണ്‍സിലേക്ക്‌ം ഇന്ത്യ അവിടെ വീണു. അവിടേയും ഫൈനലിലും ശ്രീലങ്ക ജയം പിടിച്ചു.
 

കമന്ററി പാനലില്‍ ഭോഗ്‌ലേയും മഞ്‌ജരേക്കറും വര്‍ഷങ്ങളോളും ഒരുമിച്ചുണ്ടായെങ്കിലും ഇന്ത്യയുടെ ആദ്യ പിങ്ക്‌ ബോള്‍ ടെസ്‌റ്റിന്‌ ഇടയില്‍ ഇരുവരും തമ്മില്‍ കൊമ്പുകോര്‍ക്കലുണ്ടായി. കളിക്കളത്തില്‍ ഇറങ്ങി കളിക്കാത്ത വ്യക്തിക്ക്‌ മനസിലാവില്ല എന്ന വാദത്തോടെ ഭോഗ്‌ ലെയെ വിമര്‍ശിക്കുകയായിരുന്നു മഞ്‌ജരേക്കര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT