Sports

മകന്റെ മുഖം ആദ്യമായി പുറത്തുവിട്ട് സാനിയ; ലോകത്തോട് ഹായ് പറഞ്ഞ് കുഞ്ഞ് ഇസാന്‍ 

ഇപ്പോൾ ലോകത്തോട് ഹലോ പറയാൻ സമയമായിരിക്കുന്നെന്ന് കുറിച്ചാണ് താരം കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൻ ഇസാൻ മിര്‍സ മാലിക്കിന്റെ മുഖം ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് ടെന്നീസ് താരം സാനിയ മിർസ. കുഞ്ഞിന് ഒപ്പമുള്ള ഫോട്ടോകള്‍ ഇതിനുമുന്‍പും പുറത്തുവിട്ടിരുന്നെങ്കിലും ഒന്നിലും കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. എന്നാലിപ്പോൾ ഇസാന്റെ ചിരിച്ച മുഖം തന്റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ് താരം. 

ഇസാന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ സാനിയ തന്നെ ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഇപ്പോൾ ലോകത്തോട് ഹലോ പറയാൻ സമയമായിരിക്കുന്നെന്ന് കുറിച്ചാണ് താരം കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇസാന്റെ ചിത്രത്തിന് ഇതിനോടകം രണ്ടരലക്ഷത്തിലധികം പേരാണ് ലൈക്കടിച്ചത്. 

ഇതുവരെ ഇസാന്റെ ചിത്രം പുറത്തുവിടാത്തതിന്റെ കാരണം സാനിയ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ മുഖം പുറം ലോകത്ത് നിന്നും മറച്ചു പിടിക്കുന്നത് ''ബുരി നാസറിനെ'' പേടിച്ചാണെന്നാണ് സാനിയ പറഞ്ഞത്. ഇത് നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാം, എന്നാല്‍ ദൃഷ്ടിദോഷം എന്നതില്‍ ഞാനും ഭര്‍ത്താവ് ഷുഐബും വിശ്വസിക്കുന്നു. വളരുമ്പോള്‍ ഇസ്ഹാന് അവന്‍ അര്‍ഹിക്കുന്ന ശ്രദ്ധ ലഭിക്കും. അവന് കഴിയാവുന്നിടത്തോളം സംരക്ഷണം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്നും സാനിയ പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT