Sports

മണല്‍ കണ്ടാല്‍ ഇതാവും ചെയ്യുക; കുഴിയുണ്ടാക്കി, സിവയെ നിര്‍ത്തി മൂടി ധോനി

കടല്‍ത്തീരത്ത് പോയാല്‍ മണലില്‍ കളിക്കാത്തവരുണ്ടാവില്ല. ഞങ്ങളും അങ്ങിനെ തന്നെയെന്നാണ് ധോനിയും പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കളിക്കളത്തില്‍ പല വമ്പന്‍ കൂട്ടുകെട്ടുകളും തീര്‍ത്തിട്ടുണ്ട് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി. എന്നാല്‍ സമൂഹമാധ്യമങ്ങളിലെ ധോനി-സിവ കൂട്ടുകെട്ടാണ് ഇപ്പോള്‍ ആരാധകര്‍ക്ക് കൂടുതല്‍ പ്രിയം. സിവയ്‌ക്കൊപ്പമുള്ള ധോനിയുടെ കളികള്‍ എന്നും കൗതുകത്തോടെ കണ്ടിരുന്ന ആരാധകര്‍ക്കിടയിലേക്ക് ഇപ്പോള്‍ ഇരുവരുടേയും മറ്റൊരു വീഡിയോ കൂടി എത്തുകയാണ്. ഇത്തവണ കടല്‍ത്തീരത്താണ് ഇരുവരുടേയും കളി. 

കടല്‍ത്തീരത്ത് പോയാല്‍ മണലില്‍ കളിക്കാത്തവരുണ്ടാവില്ല. ഞങ്ങളും അങ്ങിനെ തന്നെയെന്നാണ് ധോനിയും പറയുന്നത്. കടല്‍ത്തീരത്ത് മണലില്‍ കുഴിയുണ്ടാക്കി അതിനുള്ളില്‍ കയറി നിന്ന സിവയുടെ കാലുകള്‍ മണലിട്ട് മൂടുകയാണ് ധോനി. കുട്ടിയായിരിക്കുമ്പോള്‍ മണല്‍ കണ്ടാല്‍ ഞങ്ങള്‍ ഉറപ്പായും ചെയ്യുക ഇതായിരിക്കുമെന്നാണ് വീഡിയോയ്‌ക്കൊപ്പം ധോനി എഴുതുന്നത്. 

പതിവ് പോലെ സാക്ഷിയാണ് ഇരുവരുടേയും കളികള്‍ വീഡിയോയിലാക്കിയത്. ധോനി ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്ത വീഡിയോ വൈറലായി കഴിഞ്ഞു. സിവയ്‌ക്കൊപ്പം വൈറലായ വീഡിയോയ്ക്ക് മുന്‍പ്, ഹര്‍ദിക്കിനൊപ്പം ബോജ്പൂരി സംസാരിച്ചും ധോനി ആരാധകരെ കയ്യിലെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേർ പ്രതികളാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍

'പ്രണയത്തട്ടിപ്പ്': സോഷ്യൽ മീഡിയ വഴി സ്ത്രീയെ കബളിപ്പിച്ചയാൾ 194,000 ദിർഹം നൽകണമെന്ന് അബുദാബി കോടതി

'എസ്‌ഐആര്‍ തടസപ്പെടുത്തരുത്'; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്; ശബരിമല അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'മരിക്കാന്‍ പേടിയാണ്, കാരണക്കാര്‍ രണ്ടാം ഭാര്യയും അമ്മയും'; പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

​ഗോവയെ തകർത്ത് കൂറ്റൻ ജയവുമായി കേരളം; സികെ നായിഡു ട്രോഫിയിൽ അപരാജിത മുന്നേറ്റം

SCROLL FOR NEXT