Sports

മതമില്ലാതെ വളരുന്ന മകന്റെ പേര് പുറത്തുവിട്ട് വിനീത്;  മതമില്ലെങ്കിലും പേരില്‍ ഫുട്‌ബോള്‍ മസ്റ്റാണ്!

വിനീതിന്റെ നിലപാടിന് വലിയ പിന്തുണ ലഭിച്ചതിന് പിന്നാലെ മതത്തിന്റെ ചങ്ങലക്കെട്ടില്ലാതെ വളരുന്ന മകനിട്ട പേര് പുറത്തുവിടുകയാണ് വിനീത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ മതത്തിന്റെ കോളം ഒഴിച്ചിട്ടായിരുന്നു വിനീത് ഫുട്‌ബോള്‍ പ്രേമത്തിന് പുറത്ത് നില്‍ക്കുന്നവരുടേയും കയ്യടി നേടിയത്. മതമില്ലാതെ അവന്‍ വളരട്ടെ, വളര്‍ന്നിട്ട് അവന്‍ തീരുമാനിക്കട്ടെയെന്ന വിനീതിന്റെ നിലപാടിന് വലിയ പിന്തുണ ലഭിച്ചതിന് പിന്നാലെ മതത്തിന്റെ ചങ്ങലക്കെട്ടില്ലാതെ വളരുന്ന മകനിട്ട പേര് പുറത്തുവിടുകയാണ് വിനീത്. 

ഇടംകാലോ, വലതോ? അവന്‍ ഒരുങ്ങി കഴിഞ്ഞു, ഏദന്‍ സ്റ്റീവ്! എന്നാണ് വിനീത് ഫേസ്ബുക്കിലൂടെ പറയുന്നത്. കുഞ്ഞിക്കാലിനിടയിലെ കുഞ്ഞു ഫുട്‌ബോള്‍ കൊണ്ട് കളിക്കുന്ന വീഡിയോയും ഷെയര്‍ ചെയ്താണ് വിനീത് മകന്റെ പേര് പ്രഖ്യാപിക്കുന്നത്. 

ഏദന്‍ സ്റ്റീവ് എന്ന പേരില്‍ മതമുണ്ടാകില്ല, പക്ഷേ ഫുട്‌ബോള്‍ ഇല്ലാതെ വരില്ലല്ലോ...തന്റെ ഇഷ്ട താരങ്ങളായ ഏദന്‍ ഹസാര്‍ഡിന്റേയും, സ്റ്റീഫന്‍ ജെറാള്‍ഡിന്റേയും പേരുകള്‍ ചേര്‍ത്താണ് വിനീത് മകന് പേര് കണ്ടെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT