Sports

മന്ദാന തകര്‍ത്താടിയപ്പോള്‍ ധോനിയായി ഹര്‍മന്‍പ്രീത്, ആദ്യ കളിയില്‍ തന്നെ ഹീറോ

ഇംഗ്ലണ്ട് വനിതാ ട്വിന്റി20 ലീഗില്‍ തന്റെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍ത്തടിച്ചാണ് ഹര്‍മന്‍പ്രീത് വരവറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സ്മൃതി മന്ദാനയ്ക്ക് പിന്നാലെ വെടിക്കെട്ട് തീര്‍ത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍. അതിവേഗ അര്‍ധശതകവുമായിട്ടാണ് മന്ദാന കളം നിറഞ്ഞത് എങ്കില്‍, ധോനി സ്‌റ്റൈലില്‍ പന്ത് ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തി വിജയ റണ്‍ നേടിയായിരുന്നു ഹര്‍മന്‍പ്രീതിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. 

ഇംഗ്ലണ്ട് വനിതാ ട്വിന്റി20 ലീഗില്‍ തന്റെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍ത്തടിച്ചാണ് ഹര്‍മന്‍പ്രീത് വരവറിയിച്ചത്. 21 പന്തില്‍ 34 റണ്‍സ് അടിച്ചെടുത്ത് ഹര്‍മന്‍ തന്റെ ടീമായ ലാന്‍കഷെയ്‌റിനെ ജയത്തിലേക്കെത്തിച്ചു. 

സറേ സ്റ്റാര്‍സിനെതിരെ 149 റണ്‍സായിരുന്നു ലാന്‍കഷെയ്‌റിന് വേണ്ടിയിരുന്നത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 11 റണ്‍സ്. അവിടെയായിരുന്നു പതറാതെ നിന്ന് തന്റെ ആദ്യ മത്സരത്തില്‍ തന്നെ ഹര്‍മന്‍ കയ്യടി നേടിയത്. അവസാന ഓവറിലെ ആദ്യ ബോളില്‍ രണ്ട് റണ്‍സ്. രണ്ടാമത്തെ ബോളില്‍ ബൗണ്ടറി, പിന്നെ കൂറ്റന്‍ സിക്‌സും പറത്തിയായിരുന്നു ഹര്‍മന്‍ ടീമിനെ ജയിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ