Sports

മമ്മൂട്ടിയുടെ പടത്തിന് മോഹന്‍ലാലിന്റെ ഫ്‌ലക്‌സോ? കാര്യവട്ടത്ത് ആഘോഷം കൊഴുപ്പിച്ച്‌ 'തല ഫാന്‍സ്' 

കാര്യവട്ടത്ത് കളി ആവേശം ഉയരുമ്പോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ സ്ഥാപിച്ച ഫ്‌ലക്‌സാണ് കൗതുകമാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാര്യവട്ടത്ത് കളി ആവേശം ഉയരുമ്പോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ സ്ഥാപിച്ച ഫ്‌ലക്‌സാണ് കൗതുകമാവുന്നത്. ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ പോലുമില്ലാത്ത താരത്തിന്റെ ഫ്‌ലക്‌സ് ഉയര്‍ത്തി ആരാധന വ്യക്തമാക്കുകയാണ് ആരാധകര്‍. 

ഇന്ത്യയെ രണ്ട് ലോക കിരീടങ്ങളിലേക്ക് നയിച്ച എം എസ് ധോനിയുടെ 40 അടി ഉയരമുള്ള ഫ്‌ലക്‌സ് ആണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ ഉയര്‍ത്തിയത്. കഴിഞ്ഞ തവണ കാര്യവട്ടത്ത് ഇന്ത്യയുടെ കളി എത്തിയപ്പോഴും കൂറ്റന്‍ ഫ്‌ലക്‌സുമായി ധോനിയുടെ ആരാധകര്‍ എത്തിയിരുന്നു. 

മമ്മൂട്ടിയുടെ പാടത്തിന് മോഹന്‍ലാലിന്റെ ഫ്‌ലക്‌സ് എന്നത് പോലെ എത്തിയ ആരാധകര്‍ക്ക് ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരവുമുണ്ട്. ഇന്ത്യ എവിടെ കളിച്ചാലും ധോനിയാണ് അവിടുത്തെ ഹീറോ എന്നാണ് ആരാധകര്‍ പറയുന്നത്. ഓള്‍ കേരള ധോനി ഫാന്‍സ് അസോസിയേഷനാണ് ഉത്സവാന്തരീക്ഷം സൃഷ്ടിച്ചെത്തുന്നത്.
 

വെസ്റ്റ് ഇന്‍ഡീസിനെതിരെ 2018ല്‍ കാര്യവട്ടത്ത് ഏകദിനം വന്നപ്പോള്‍ ധോനി ഫാന്‍സ് ഉയര്‍ത്തിയ കട്ട്ഔട്ട്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT