Sports

മറഡോണ, പെലെ, മാല്‍ഡിനി എന്നിവരെ പോലും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നുമല്ലാതാക്കിയേനെ; പോഗ്ബയ്ക്ക് യുവന്റ്‌സ് പോലൊരു ടീമിനെ വേണമെന്ന് ഏജന്റ് 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ചേര്‍ന്നിരുന്നെങ്കില്‍ ഇതിഹാസ താരങ്ങളായ മറഡോണ, പെലെ, മാല്‍ഡിനി എന്നിവരുടെ കരിയര്‍ വരെ നശിക്കുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ചേര്‍ന്നിരുന്നെങ്കില്‍ ഇതിഹാസ താരങ്ങളായ മറഡോണ, പെലെ, മാല്‍ഡിനി എന്നിവരുടെ കരിയര്‍ വരെ നശിക്കുമായിരുന്നെന്ന് പോള്‍ പോഗ്ബയുടെ ഏജന്റ്. മറ്റൊരു താരത്തേയും ഇനി മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തിക്കാന്‍ താന്‍ ശ്രമിക്കില്ലെന്ന് പോഗ്ബയുടെ ഏജന്റ് മിനാവോ റയോള പറയുന്നു. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ പോഗ്ബയുടെ മോശം ഫോമിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴാണ് റയോളയുടെ വാക്കുകള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തന്നെയാണ് പോഗ്ബയുടെ പ്രശ്‌നമെന്ന് ഏജന്റ് പറയുന്നു.  പദ്ധതികളില്ലാത്ത, യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ക്ലബായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാറിയെന്നും  റയോള പറയുന്നു. 

ഇനി ആരേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ഞാന്‍ എത്തിക്കില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തിപ്പെട്ടെങ്കില്‍ മറഡോണ, മാല്‍ഡിനി എന്നിവരുടെ കരിയര്‍ കൂടി നശിച്ചേനെ. യുവന്റ്‌സ് പോലൊരു ടീമിനേയും, ടീം അംഗങ്ങളേയുമാണ് പോഗ്ബയ്ക്ക് വേണ്ടത്. നോര്‍വേജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലാന്‍ഡിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പോഗ്ബയുടെ ഏജന്റിന്റെ വിമര്‍ശനം. 

2020ല്‍ പോഗ്ബ മാഞ്ചസ്റ്ററില്‍ തുടരുമെന്നതിന്റെ സൂചനയും റയോള നല്‍കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം തുടരുന്നിടത്തോളം കാലം യുനൈറ്റഡിന് വേണ്ടി കിരീടം നേടാനാവും പോഗ്ബ ശ്രമിക്കുക. എന്നാല്‍ എത്തേണ്ടിടത്തല്ല അവരിപ്പോള്‍ എത്തി നില്‍ക്കുന്നതെന്നും പോഗ്ബയുടെ ഏജന്റ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൈക്കൂലിയായി വാങ്ങിയത് 45 ലക്ഷം രൂപ; 'ഓപ്പറേഷന്‍ പാര്‍പ്പിട'ത്തില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

പ്രാര്‍ത്ഥനകള്‍ വിഫലം; സിക്കിം ടണല്‍ ദുരന്തത്തില്‍ കാണാതായ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി

ഭൂമി നൽകിയിട്ടും ജീവനാംശം നൽകിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തിൽ വയോധികനായ അച്ഛനെ മകൻ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

നാലാണ്ട് പിന്നിട്ടിട്ടും പുതിയ പാലമില്ല; ധേരംപള്ള നിവാസികൾക്ക് താൽക്കാലിക പാലം മഴക്കാലത്ത് ഭീതിയുടെ പാത

എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം