Sports

മറ്റ്യൂഡിക്ക് കൊറോണ സ്ഥിരീകരിച്ചു; കോവിഡ് ബാധിതനാകുന്ന യുവന്റസിന്റെ രണ്ടാമത്തെ താരം

യുവന്റസിന്റെ ഫ്രഞ്ച് താരം ബ്ലെയിസ്‌ മറ്റ്യൂഡിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: യുവന്റസിന്റെ ഫ്രഞ്ച് താരം ബ്ലെയിസ്‌ മറ്റ്യൂഡിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതനാകുന്ന രണ്ടാമത്തെ യുവന്റസ് താരമായി മറ്റ്യൂഡി. 

2018ലെ ലോകകപ്പ് ജേതാവായ ഫ്രാന്‍സ് ടീമിലെ അംഗമായി മറ്റ്യൂഡി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് യുവന്റസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച യുവന്റസിന്റെ മറ്റൊരുതാരമായ ഡാനിയേല റുഗാനിക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ കായിക മത്സരങ്ങള്‍ ഏപ്രില്‍ 3 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

റയല്‍ മാഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് ലൊറന്‍സോ സാന്‍സിനെ കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ലാ ​ലി​ഗ ക്ല​ബ്​ വ​ല​ൻ​സി​യ​യു​ടെ ക​ളി​ക്കാ​രും പ​രി​ശീ​ല​ക​സം​ഘ​വും ഉ​ൾ​പ്പെ​ടെ മൂ​ന്നി​ൽ ഒ​രു ഭാ​ഗം പേ​ർ കോ​വി​ഡ്​-19 ബാ​ധി​ത​രെ​ന്നും​ റി​പ്പോ​ർ​ട്ടുകളുണ്ട്. ​എസി​ക്വേ​ൽ ഗാ​രി, എ​ലി​യാ​ക്വിം മ​ൻ​ഗാ​ല എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ താ​ര​ങ്ങ​ൾ കോ​വി​ഡ്​ ബാ​ധി​ത​രാ​ണെ​ന്നാണ് വാർത്തകൾ.

ക​ളി​ക്കാ​രും സ​പ്പോ​ർ​ട്ടി​ങ്​ സ്​​റ്റാ​ഫും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന്​ ക്ല​ബ്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി അ​വ​സാ​നം ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ ടീം ​ക​ളി​ച്ചി​രു​ന്നു. തി​ങ്ങി​നി​റ​ഞ്ഞ സ്​​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു അ​റ്റ്​​ലാ​​ൻ​റ​ക്കെ​തി​രാ​യ  മ​ത്സ​രം. സ്​​പെ​യി​നി​ൽ മ​ട​ങ്ങി​യെ​ത്തി​യ​തി​നു പി​ന്നാ​ലെ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ 35 ശ​ത​മാ​നം ഫ​ല​വും പോ​സി​റ്റി​വാ​ണെ​ന്ന്​ ക്ല​ബ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT