Sports

മലയാളി താരം ബേസില്‍ തമ്പി സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍; താരത്തെ സ്വന്തമാക്കിയത് 95 ലക്ഷം രൂപയ്ക്ക് 

ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുളള താരലേലത്തില്‍ മലയാളി താരം ബേസില്‍ തമ്പി സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍. 95 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ് ബേസിലിനെ സ്വന്തമാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുളള താരലേലത്തില്‍ മലയാളി താരം ബേസില്‍ തമ്പി സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍. 95 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ് ബേസിലിനെ സ്വന്തമാക്കിയത്.  30 ലക്ഷം രൂപയായിരുന്നു ബേസിലിന്റെ അടിസ്ഥാനവില.

നേരത്തെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക് മടങ്ങിയെത്തിയിരുന്നു. എട്ട് കോടി രൂപയ്ക്കാണ് സഞ്ജു രാജസ്ഥാനിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരികെയെത്തിയത്.

ഒരു കോടി രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന സഞ്ജുവിന് വേണ്ടി മുംബൈ ഇന്ത്യന്‍സും രാജസ്ഥാനുമായി കൊമ്പുകോര്‍ത്തെങ്കിലും മുംബൈ പാതി വഴിയില്‍ പിന്മാറിയതോടെ കളിച്ച് ശ്രദ്ധ നേടിയ രാജസ്ഥാനിലേക്ക് മടങ്ങാന്‍ സഞ്ജുവിന് വഴി തുറന്നു.

2016ല്‍ 4.2 കോടി രൂപയ്ക്കായിരുന്നു സഞ്ജു ഡല്‍ഹിക്കായി കളിച്ചത്. ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരവുമാണ് സഞ്ജു. പുനെയ്‌ക്കെതിരെ 2017 ഏപ്രില്‍ പതിനൊന്നിനായിരുന്നു സഞ്ജുവിന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറി പിറന്നത്. 63 ബോളില്‍ എട്ട് ഫോറും അഞ്ച് സിക്‌സും പറത്തിയായിരുന്നു സഞ്ജു 102 റണ്‍സ് അടിച്ചെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ