Sports

മലേഷ്യയെ 27 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പട; ഏഷ്യാ കപ്പ് വനിത ടി- 20യില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം

മൂന്ന് വിക്കറ്റ് നേടിയ പൂജ വസ്ത്രീക്കറും രണ്ട് വിക്കറ്റ് വീതം നേടിയ അനൂജ പീട്ടീലും പൂനം യാദവുമാണ് മലേഷ്യയെ എറിഞ്ഞു വീഴ്ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോലാലംപൂര്‍; ഏഷ്യാകപ്പ് വനിതാ ട്വന്റി-20യില്‍ മലേഷ്യയ്‌ക്കെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. മലേഷ്യയെ 27 റണ്‍സില്‍ ഒതുക്കിയാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ മിന്നും വിജയം നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മലേഷ്യ 27 റണ്‍സില്‍ എല്ലാവരും പുറത്തായി. 142 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

മൂന്ന് വിക്കറ്റ് നേടിയ പൂജ വസ്ത്രീക്കറും രണ്ട് വിക്കറ്റ് വീതം നേടിയ അനൂജ പീട്ടീലും പൂനം യാദവുമാണ് മലേഷ്യയെ എറിഞ്ഞു വീഴ്ത്തിയത്. മലേഷ്യന്‍ ടീമിലെ ആര്‍ക്കം രണ്ടക്കം കടക്കാനായില്ല. ടോസ് നേടിയ ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ മിതാലി രാജിന്റെ മികവിലാണ് മികച്ച സ്‌കോറിലേക്കെത്തിയത്. 69 പന്തില്‍ 97 റണ്‍സാണ് മിതാലി നേടിയത്. കൂടാതെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 32 റണ്‍സെടുത്ത് മിതാലിക്ക് പിന്തുണ നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT