Sports

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ലുകാകു ഇന്റർ മിലാനിലേക്ക്; ബെൽജിയം സൂപ്പർ സ്റ്റാറിനെ വരവേറ്റ് ആരാധകര്‍ (വീഡിയോ)

ലുകാകു ഇറ്റാലിയന്‍ സീരി എ കരുത്തരായ ഇന്റര്‍ മിലാനിലേക്ക് ചേക്കേറി 

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: കുറച്ച് ആഴ്ചകളായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ബെല്‍ജിയം സൂപ്പര്‍ താരം റൊമേലു ലുകാകു ക്ലബ് വിടുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. താരം എങ്ങോട്ടാണ് മാറുന്നതെന്ന റിപ്പോര്‍ട്ടുകളൊന്നും പക്ഷേ പുറത്തു വന്നതുമില്ല. ഇപ്പോഴിതാ ലുകാകു ഇറ്റാലിയന്‍ സീരി എ കരുത്തരായ ഇന്റര്‍ മിലാനിലേക്ക് ചേക്കേറിയിരിക്കുന്നു. 

താരക്കൈമാറ്റ വിപണിയുടെ സമയം തീരാന്‍ മണിക്കൂറുകള്‍ മാത്രമേ ഇനി ബാക്കിയുള്ളു. ലുകാകു മിലാന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഏതാണ്ട് 78 കോടി യൂറോയ്ക്കാണ് താരം ഇറ്റാലിയന്‍ ടീമിലേക്ക് മാറിയത്. താരം മിലാന്‍ വിമാനത്താവളത്തിലെത്തുന്നതറിഞ്ഞ് നിരവധി ഇന്റര്‍ മിലാന്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. 

26കാരനായ ലുകാകു 2017ലാണ് എവര്‍ട്ടനില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകത്തിലെത്തിയത്. പലപ്പോഴും ആദ്യ ഇലവനില്‍ സ്ഥാനം ഇല്ലാതിരുന്ന ലുകാകു പകരക്കാരനായാണ് ഇറങ്ങിയത്. ഇറങ്ങുന്ന ഘട്ടത്തിലെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ലുകാകുവിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ തന്നെ ഇംഗ്ലീഷ് ടീമില്‍ ലുകാകു അസംതൃപ്തനാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT