Sports

മാഞ്ചസ്റ്റര്‍ ഭീകരാക്രമണം: ചാംപ്യന്‍സ് ട്രോഫിയില്‍ ഐസിസിക്ക് ആശങ്ക; സുരക്ഷ വര്‍ധിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ദുബയ്:  ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അറീനയില്‍ നടന്ന ഭീകരാക്രമണത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിക്ക് (ഐസിസി) ആശങ്ക. അടുത്ത മാസം ഒന്നിന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് ഐസിസി ആശങ്കയറിയിച്ചത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും സുരക്ഷ വിലയിരുത്തിയ ഐസിസി ടൂര്‍ണമെന്റിനുള്ള സുരക്ഷ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു.

കാര്‍ഡിഫ്, ബര്‍മിംഗ്ഹാം, ലണ്ടന്‍ എന്നിവിടങ്ങളാണ് മത്സരത്തിന് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് ഇന്ത്യന്‍ ടീമും സുരക്ഷാ ആശങ്കകള്‍ ഐസിസിയെ അറിയിച്ചിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഒരു സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 50ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

SCROLL FOR NEXT