Sports

മാത്യൂ ഹെയ്ഡന് സര്‍ഫിങിനിടെ തലയ്ക്കും കഴുത്തിനും പരിക്ക്; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി താരം 

സര്‍ഫിങിനിടെ ഉണ്ടായ അപകടത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: സര്‍ഫിങിനിടെ ഉണ്ടായ അപകടത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് പരിക്ക്. കഴുത്തിനും തലയ്ക്കും പരിക്കേറ്റതായി ചിത്രം സഹിതം മാത്യൂ ഹെയ്ഡന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

ഓസ്ട്രലിയയില്‍ സ്ട്രാഡ്‌ബ്രോക്ക് ദ്വീപില്‍ മകന്‍ ജോഷിന് ഒപ്പം സര്‍ഫിങ് നടത്തുന്നതിന് ഇടയിലാണ് സംഭവം. കഴുത്തിന് താഴെ നട്ടെല്ലിനും ലിഗ്മന്റിനും പരിക്കേറ്റിട്ടുണ്ട്. മണല്‍ത്തിട്ടയിലേക്ക് തെറിച്ചുവീണ മാത്യൂഹെയ്ഡിന്റെ നെറ്റിയിലും മുറിവുണ്ട്. തലനാരിഴയ്ക്ക് താന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് മാത്യൂഹെയ്ഡന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

2009ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഹെയ്ഡന്‍ ഗുരുതര പരിക്കുകളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുമിച്ചുവന്ന തിരമാലകളില്‍പ്പെട്ട് തന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് മാത്യൂ ഹെയ്ഡന്‍ ഓര്‍ക്കുന്നു. തിരമാലകളില്‍പ്പെട്ട് വെളളത്തില്‍ മുങ്ങുന്നത് മാത്രമാണ് തനിക്ക് ഇപ്പോള്‍ ഓര്‍മ്മയുളളുവെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

ഒരുകാലത്ത് ഓസ്‌ട്രേലിയയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ മാത്യൂ ഹെയ്ഡിനെ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആദരിച്ചിരുന്നു.103 ടെസ്റ്റുകൡ ഓസ്‌ട്രേലിയന്‍ ടീമിനായി ഈ 46 കാരന്‍ ജഴ്‌സി അണിഞ്ഞിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT