Sports

മാനേജ്‌മെന്റ് കരാര്‍ പുതുക്കുന്നില്ല: റിനോ ആന്റോ ബ്ലാസ്‌റ്റേഴ്‌സ് ടീം വിടുന്നു

ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ പുതുക്കിയില്ലെങ്കില്‍ റിനോ ബെംഗളൂരു എഫ്‌സിയുമായി പുതിയ കരാര്‍ ഒപ്പിടാനാണു സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താരം റിനോ ആന്റോ ടീം വിടുന്നു. റിനോയുമായുള്ള കരാര്‍ പുതുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തയാറാവാത്തതാണ് കാരണം എന്നാണ് വിവരം. ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ പുതുക്കിയില്ലെങ്കില്‍ റിനോ ബെംഗളൂരു എഫ്‌സിയുമായി പുതിയ കരാര്‍ ഒപ്പിടാനാണു സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. സൂപ്പര്‍ കപ്പ് അവസാനിക്കുന്നതോടെ റിനോ ആന്റോയ്ക്കു ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിക്കും. അതുകൊണ്ട് സൂപ്പര്‍ കപ്പില്‍ റിനോ ടീമിനൊപ്പമുണ്ടാകും. 

ബെംഗളൂരു എഫ്‌സിയില്‍നിന്നാണു താരം കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. കളിക്കിടെ പരുക്കേറ്റതിനെത്തുടര്‍ന്നു റിനോയ്ക്ക് ഏതാനും മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ടിവന്നിരുന്നു. വീണ്ടും പരുക്കേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത സീസണില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിച്ചതായാണ് സൂചന. 

എന്നാല്‍ ഈ വിഷയത്തോട് പ്രതികരിക്കാന്‍ റിനോ ആന്റോ ഇതുവരെ തയാറായിട്ടില്ല. അടുത്ത മാസമാണു റിനോയും ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിക്കുന്നത്. കരാര്‍ പുതുക്കാന്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നു നീക്കങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ബെംഗളൂരു എഫ്‌സിയുമായി വീണ്ടും കരാറിലേര്‍പ്പെടും. നാലുവര്‍ഷത്തോളം റിനോ ബെംഗളൂരു എഫ്‌സിക്കു വേണ്ടി കളിച്ചിരുന്നു.

റിനോ ടീം വിട്ടാല്‍ അടുത്ത സുഹൃത്തും സഹതാരവുമായ സികെ വിനീതും ബ്ലാസ്‌റ്റേഴ്‌സ് വിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ബ്ലാസ്‌റ്റേഴ്‌സുമായി ഒരുവര്‍ഷത്തേക്കു കൂടി വിനീതിനു കരാര്‍ ഉണ്ട്. അതിനിടെ, കൊല്‍ക്കത്തയും ജംഷഡ്പുര്‍ എഫ്‌സിയും താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT