Sports

മാറ്റേണ്ടത് സമൂഹത്തെയാണ്, അതല്ലെങ്കില്‍ മുറിവില്‍ പ്ലാസ്റ്ററിടുന്നത് പോലെയെന്ന് മൈക്കല്‍ ഹോള്‍ഡിങ്‌

സമൂഹം ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കാത്തിടത്തോളം ക്രിക്കറ്റിലെ വര്‍ണവെറിക്കെതിരായ നിയമങ്ങള്‍ മുറിവില്‍ പ്ലാസ്റ്ററിടുന്നത് പോലെയാണെന്ന് ഹോള്‍ഡിങ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വര്‍ണവെറി എന്ന വിപത്തിനെതിരെ സമൂഹം ഒന്നടങ്കം പ്രതികരിക്കാത്തിടത്തോളം കായിക ലോകത്ത് വംശീയ അധിക്ഷേപത്തിനെതിരെ എന്ത് നിയമം കൊണ്ടുവന്നിട്ടും കാര്യമില്ലെന്ന് വിന്‍ഡിസ് ക്രിക്കറ്റ് താരം മൈക്കല്‍ ഹോള്‍ഡിങ്. സമൂഹം ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കാത്തിടത്തോളം ക്രിക്കറ്റിലെ വര്‍ണവെറിക്കെതിരായ നിയമങ്ങള്‍ മുറിവില്‍ പ്ലാസ്റ്ററിടുന്നത് പോലെയാണെന്ന് ഹോള്‍ഡിങ് പറഞ്ഞു. 

നിങ്ങള്‍ വര്‍ണ വെറിക്ക് ഇരയാവും. ക്രിക്കറ്റ് മൈതാനത്തും, ഫുട്‌ബോള്‍ മൈതാനത്തുമെല്ലാം ആളുകള്‍ അലറി വിളിച്ചും. വര്‍ണ വെറി ഇല്ലാതെയാക്കാന്‍ സമൂഹത്തെയാണ് നേരിടേണ്ടത്. ഈ സമൂഹത്തില്‍ ഉള്‍പ്പെട്ടവരാണ് മൈതാനങ്ങളില്‍ പോയി വര്‍ണ വെറി നിറഞ്ഞ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതും അധിക്ഷേപിക്കുന്നതും...

ഇത്തരത്തിലുള്ള കാര്യങ്ങള്‍ സമൂഹത്തില്‍ വെച്ച് തന്നെ ഇല്ലാതാക്കാന്‍ കഴിയണം. ഇതുപോലുള്ള വിവേചനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാവണം. സമൂഹത്തില്‍ വെച്ച് തന്നെ ഇതിനെ നേരിട്ടാല്‍ കായിക ലോകത്തും അത് കാണില്ല. കളിക്കളത്തില്‍ വര്‍ണ വെറി തടയുന്നതിനുള്ള നിയമങ്ങള്‍ മുറിവില്‍ പ്ലാസ്റ്റര്‍ ഇടുന്നത് പോലെയാണെന്നും ഹോള്‍ഡിങ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം