Sports

മാസ്മരികം ഈ ബൗളിങ് പ്രകടനം; ടി20യിൽ പുതിയ റെക്കോർഡിട്ട് ദക്ഷിണാഫ്രിക്കൻ സ്പിന്നർ (വീഡിയോ)

ടി20 ക്രിക്കറ്റിൽ മിന്നും ബൗളിങ് പ്രകടനം പുറത്തെടുത്ത് ദക്ഷിണാഫ്രിക്കൻ താരമാണ് പുതിയ റെക്കോർഡിട്ട് ശ്രദ്ധേയനായത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കുട്ടി ക്രിക്കറ്റിൽ വീണ്ടുമൊരു റെക്കോർഡിന്റെ തിളക്കം. ടി20 ക്രിക്കറ്റിൽ മിന്നും ബൗളിങ് പ്രകടനം പുറത്തെടുത്ത് ദക്ഷിണാഫ്രിക്കൻ താരമാണ് പുതിയ റെക്കോർഡിട്ട് ശ്രദ്ധേയനായത്. 

വെറും 18 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കോളിന്‍ അക്കര്‍മാന്‍ ടി20 യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡ് സ്വന്തമാക്കി. ഇംഗ്ലീഷ് കൗണ്ടിയിലെ വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ലീഗിലാണ് അക്കര്‍മാന്റെ മാസ്മരിക പ്രകടനം.

ലെയ്സ്റ്റര്‍ഷെയറിന്റെ 28കാരനായ താരം ബര്‍മിങ്ഹാം ബിയേഴ്‌സിനെതിരായ മത്സരത്തിലാണ് ഈ റെക്കോർഡ് പ്രകടനം പുറത്തെടുത്തത്. ബര്‍മിങ്ഹാമിന്റെ മൈക്കല്‍ ബര്‍ഗസ്, സാം ഹെയ്ന്‍, വില്‍ റോഡ്‌സ്, ലിയാം ബാങ്ക്‌സ്, അലക്‌സ് തോംസണ്‍, ഹെന്‍ റി ബ്രൂക്ക്‌സ്, ജീതന്‍ പട്ടേല്‍ എന്നിവരെയാണ് അക്കര്‍മാന്‍ മടക്കിയത്. 2011ല്‍ അഞ്ച് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത മലേഷ്യന്‍ താരം അരുള്‍ സുപ്പയ്യയുടെ റെക്കോർഡാണ് അക്കര്‍മാന്‍ മറികടന്നത്. സോമര്‍സെറ്റിന്റെ താരമായിരുന്ന അരുള്‍, ഗ്ലാംമോര്‍ഗനെതിരായ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

അക്കര്‍മാന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ലെയ്‌സ്റ്റര്‍ഷെയര്‍ വിജയിച്ചു. 55 റൺസിനാണ് ടീം വിജയം സ്വന്തമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം