Sports

മികച്ച ടെസ്റ്റ് താരത്തെ തെരഞ്ഞെടുത്ത് കരുണ്‍ നായര്‍, കോഹ്‌ലിയെ വെട്ടിയതോടെ നെറ്റിച്ചുളിച്ച് ആരാധകര്‍

'സ്റ്റീവ് സ്മിത്താണ് മികച്ച ടെസ്റ്റ് താരം. കോഹ് ലി, സ്മിത്ത്, വില്യംസണ്‍, റൂട്ട് എന്നിവര്‍ക്കൊപ്പം ബാബര്‍ അസമും മികവ് കാണിക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നിലവിലെ മികച്ച ടെസ്റ്റ് താരം ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഇന്ത്യന്‍ നായകന്റെ പേര് പറയാതെ കരുണ്‍ നായര്‍ അവിടെ തെരഞ്ഞെടുത്തത് ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ. 

സ്റ്റീവ് സ്മിത്താണ് മികച്ച ടെസ്റ്റ് താരം. കോഹ് ലി, സ്മിത്ത്, വില്യംസണ്‍, റൂട്ട് എന്നിവര്‍ക്കൊപ്പം ബാബര്‍ അസമും മികവ് കാണിക്കുന്നു. ഐപിഎല്ലിലെ കിങ്‌സ് ഇലവന്‍ പഞ്ചാബ് അല്ലാതെ ശക്തരായ രണ്ട് ടീമുകളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കും, ഡല്‍ഹി ക്യാപിറ്റല്‍സിലേക്കുമാണ് കരുണ്‍ നായര്‍ വിരല്‍ ചൂണ്ടിയത്. 

ശാന്തതയല്ലാതെ മറ്റെന്താണ് ധോനിയില്‍ നിന്നെടുക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്, എവിടേക്കും സിക്‌സ് പറത്താനുള്ള ധോനിയുടെ കഴിവെന്നും കരുണ്‍ നായര്‍ മറുപടി നല്‍കി. 2017 മാര്‍ച്ചിലാണ് കരുണ്‍ നായര്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 

ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടും കരുണിന് പിന്നെ അവസരം ലഭിച്ചില്ല. ട്രിപ്പിള്‍ സെഞ്ചുറിക്ക് ശേഷം പിന്നെ മൂന്ന് ടെസ്റ്റുകള്‍ മാത്രമാണ് കരുണ്‍ കളിച്ചത്. പിന്നാലെ ബെഞ്ചിലിരുത്തുകയും തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് കരുണ്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT