Sports

മികച്ച സ്‌പിന്നര്‍ അശ്വിനോ, ലിയോണോ? സ്വന്തം നാട്ടുകാരനെ പിന്തുണക്കാന്‍ ഹോഗിന്റെ വാദങ്ങള്‍ ഇങ്ങനെ

രണ്ട്‌ സ്‌പിന്നര്‍മാരേയും വിലയിരുത്തുമ്പോള്‍ കേമന്‍ സ്വന്തം രാജ്യക്കാരന്‌ നേര്‍ക്കാണ്‌ ഓസീസ്‌ മുന്‍ താരം ബ്രാഡ്‌ ഹോഗ്‌ വിരല്‍ ചൂണ്ടുന്നത്‌

സമകാലിക മലയാളം ഡെസ്ക്


ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിനോ, ഓസിസ്‌ താരം നഥാന്‍ ലിയോണോ മികച്ചത്‌? രണ്ട്‌ സ്‌പിന്നര്‍മാരേയും വിലയിരുത്തുമ്പോള്‍ കേമന്‍ സ്വന്തം രാജ്യക്കാരന്‌ നേര്‍ക്കാണ്‌ ഓസീസ്‌ മുന്‍ താരം ബ്രാഡ്‌ ഹോഗ്‌ വിരല്‍ ചൂണ്ടുന്നത്‌.

നഥാന്‍ ലിയോണ്‍ ആണ്‌ ടെസ്‌റ്റില്‍ അശ്വിനേക്കാള്‍ മികച്ചത്‌ എന്നാണ്‌ ഹോഗ്‌ വാദിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം കൊണ്ടാണ്‌ അശ്വിനെ ലിയോണ്‍ മറികടന്നത്‌ എന്നും ഹോഗ്‌ പറയുന്നു. വിദേശത്ത്‌ നേട്ടം കൊയ്യാന്‍ അശ്വിന്‌ പിഴച്ചതാണ്‌ ഹോഗിന്റെ വിലയിരുത്തലിന്‌ പിന്നില്‍. ലിയോണിനാവട്ടെ ഏത്‌ സാഹചര്യത്തിലും വിക്കറ്റ്‌ വീഴ്‌ത്താനുമാവുന്നു.
 

ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു ഹോഗ്‌. 71 ടെസ്‌റ്റില്‍ നിന്ന്‌ 365 വിക്കറ്റാണ്‌ അശ്വിന്‍ വീഴ്‌ത്തിയത്‌. 96 ടെസ്‌റ്റില്‍ നിന്ന്‌ 390 വിക്കറ്റാണ്‌ ലിയോണിന്റെ സമ്പാദ്യം. എന്നാല്‍ അശ്വിന്‌ മുകളില്‍ ലിയോണിനെ തെരഞ്ഞെടുത്ത ഹോഗിന്റെ നിലപാട്‌ ചോദ്യം ചെയ്‌ത്‌ ആരാധകര്‍ ട്വിറ്ററിലെത്തുന്നുണ്ട്‌.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

വിജയ് സേതുപതിയുടെ വെബ് സീരിസ്, 'ബോർഡർ 2'; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ

ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT