Sports

'മികവില്‍ എത്താനുള്ള ഒരു ശ്രമവുമില്ല, ഇനിയെങ്കിലും ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യു'- ഉത്തപ്പയെ വിമര്‍ശിച്ച് ഗംഭീര്‍

'മികവില്‍ എത്താനുള്ള ഒരു ശ്രമവുമില്ല, ഇനിയെങ്കിലും ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യു'- ഉത്തപ്പയെ വിമര്‍ശിച്ച് ഗംഭീര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തുടരെ രണ്ട് തോല്‍വികളുമായി രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ ഐപിഎല്ലില്‍ പിന്നോട്ട് പോയിരിക്കുകയാണ്. രണ്ട് ഉജ്ജ്വല വിജയങ്ങള്‍ക്ക് പിന്നാലെയായിരുന്നു തുടരെ രണ്ട് തോല്‍വികള്‍ ടീമിന് പിണഞ്ഞത്. ബാറ്റിങ് നിരയുടെ പാകപിഴകളാണ് ടീമിനെ കുഴക്കുന്നത്. പ്രത്യേകിച്ച് മധ്യനിരയുടെ നിരുത്തരവാദപരമായ സമീപനത്തെ പല പ്രമുഖരും വിമര്‍ശിക്കുന്നു. 

ഇപ്പോഴിതാ മധ്യനിരയ്ക്ക് കരുത്തേകുമെന്ന് പ്രതീക്ഷിക്കപ്പെട്ട് ടീമിലെത്തിച്ച മുതിര്‍ന്ന താരം റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപണറും രണ്ട് തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ നായകനുമായ ഗൗതം ഗംഭീര്‍. നാലാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത് 154 റണ്‍സ് മാത്രമായിരുന്നു. ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയും ചെയ്തു. ആദ്യ രണ്ട് മത്സരങ്ങളില്‍ ബാറ്റിങ് കരുത്തില്‍ തന്നെ വിജയിച്ച രാജസ്ഥാന് പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയി. 

മുന്‍നിരയില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, മലയാളി താരം സഞ്ജു സാംസണ്‍, ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ എന്നിവര്‍ മികവ് പുലര്‍ത്തുന്നുണ്ട്. മധ്യനിരയില്‍ രാഹുല്‍ തെവാതിയ മികച്ച ഒരിന്നിങ്‌സുമായി ആരാധകരെ അമ്പരപ്പിച്ചെങ്കിലും താരത്തിന്റെ ആത്മവിശ്വാസക്കുറവ് വലിയ തിരിച്ചടിയാണ്. ഉത്തപ്പയും റിയാന്‍ പരഗുമാണ് മറ്റ് രണ്ട് മധ്യനിര താരങ്ങള്‍. 

ഇതില്‍ ഉത്തപ്പയുടെ മികവില്ലായ്മയാണ് ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ നിര്‍ണായക ഇന്നിങ്‌സ് കളിക്കേണ്ട ഘട്ടത്തില്‍ താരം നിരുത്തരവാദപരമായ ഷോട്ടുമായി പുറത്തേക്കുള്ള വഴി സ്വയം വെട്ടുകയായിരുന്നു. ഉത്തപ്പ ഒട്ടും ഫോമില്‍ അല്ലെന്ന് ഗംഭീര്‍ പറയുന്നു.

റോബിന്‍ കുറച്ചുകൂടെ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യണം. അദ്ദേഹത്തില്‍ നിന്ന് ടീം വലിയ സ്‌കോറുകള്‍ പ്രതീക്ഷിക്കുന്നു. മികച്ച രീതിയില്‍ മത്സര ഫലം നിര്‍ണയിക്കാന്‍ സാധിക്കുന്ന താരമാണ് റോബിന്‍. ആ പ്രതീക്ഷകള്‍ സാധൂകരിക്കാനുതകുന്ന തരത്തിലുള്ള ഇന്നിങ്‌സുകള്‍ അദ്ദേഹം കളിക്കണം- ഗംഭീര്‍ വ്യക്തമാക്കി. 

കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച്, ഒന്‍പത്, രണ്ട്, 17 എന്നിങ്ങനെയുള്ള സ്‌കോറുകളാണ് ഉത്തപ്പ നേടിയത്. വരും മത്സരങ്ങളില്‍ രാജസ്ഥാന്‍ മധ്യനിര ബാറ്റിങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗംഭീര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

വിജയ് സേതുപതിയുടെ വെബ് സീരിസ്, 'ബോർഡർ 2'; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ

ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT