Sports

മിയാമി എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയ്ക്കു ജയം; റയലിനെ തോല്‍പ്പിച്ചത് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക്

Author : സമകാലിക മലയാളം ഡെസ്ക്

മിയാമി: സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയ്ക്ക് ജയം. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റിയലിനെ ബാഴ്‌സ തോല്‍പ്പിച്ചത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടോണി ക്രൂസ് തുടങ്ങിയവരില്ലാതെയിറങ്ങിയ റിയലിനിതിരേ ബാഴ്‌സ മാനേജര്‍ ഏണസ്റ്റോ വല്‍വാഡെ ഏറ്റവും മികച്ച ടീമിനെയാണ് വിന്യസിച്ചത്.

ലയണല്‍ മെസ്സി, റാക്ടിച്ച്, പിക്വ എന്നിവരാണ് ബാഴ്‌സയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത്. അതേസമയം, മാറ്റിയ കോവാക്കിച്ച്, അസെന്‍സിയോ എന്നീ യുവതാരങ്ങള്‍ റിയലിനു വേണ്ടി ലക്ഷ്യം കണ്ടു.

അടുത്ത മാസം നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിലും ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിലും ഇരു ടീമുകള്‍ നേര്‍ക്കുനേര്‍ വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

പത്താം തരം മുതൽ ഹയർ സെക്കൻഡറി വരെ തുല്യതാ പഠനം; സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 25 വരെ !

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!

കലോറി കത്തിക്കാൻ കാർഡിയോ? 40 കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ