Sports

മിസ്ബ ഉള്‍ഹഖ് പാക് ക്രിക്കറ്റ് ടീം പരിശീലകനും ചീഫ് സെലക്ടറും ; വഖാര്‍ ബൗളിംഗ് കോച്ച്

ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരയാണ് പരിശീലകരെന്ന നിലയില്‍ ഇവരുടെ ആദ്യപരീക്ഷണം

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ നായകന്‍ മിസ് ബ ഉള്‍ ഹഖിനെ നിയമിച്ചു. മുഖ്യ സെലക്ടറായും മിസ്ബയെ പാക് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചു. മുന്‍ പേസ് ബൗളര്‍ വഖാര്‍ യൂനിസാണ് ബൗളിംഗ് കോച്ച്. 

മൂന്നുവര്‍ഷത്തേക്കാണ് ഇരുവരുടെയും നിയമനം. മുന്‍ ക്യാപ്റ്റന്‍ ഇന്‍തികാബ് ആലം, ബാസിത് ഖാന്‍, ആസാദ് അലി ഖാന്‍, വാസിം ഖാന്‍( പിസിബി-ചീഫ് എക്‌സിക്യൂട്ടീവ്), സാകിര്‍ ഖാന്‍ എന്നിവടങ്ങിയ അഞ്ചംഗ സമിതിയാണ് മിസ്ബയെയും വഖാറിനെയും തെരഞ്ഞെടുത്തത്.

ലോകകപ്പോടെ പാക് കോച്ച് മിക്കി ആര്‍തറുടെ പരിശീലന കാലാവധി അവസാനിച്ചിരുന്നു. ലോകകപ്പിലെ പാകിസ്ഥാന്റെ നിറംമങ്ങിയ പ്രകടനത്തെതുടര്‍ന്ന് അര്‍തറുടെ കാലാവധി പിസിബി പുതുക്കിയില്ല. പാക് ടീമിന്റെ മുഖ്യ കോച്ചായും ബൗളിംഗ് കോച്ചായും വഖാര്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരയാണ് പരിശീലകരെന്ന നിലയില്‍ ഇവരുടെ ആദ്യപരീക്ഷണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'