Sports

മുന്നിലുള്ളത് ഏഴാം ലോക കിരീടം; ഇന്ത്യന്‍ ഇതിഹാസം മേരി കോം ക്വാര്‍ട്ടറില്‍

ആറ് തവണ ലോക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ ഇതിഹാസ ബോക്‌സര്‍ മേരി കോം വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിന്റെ ക്വാര്‍ട്ടറില്‍

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ആറ് തവണ ലോക ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ ഇതിഹാസ ബോക്‌സര്‍ മേരി കോം വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിന്റെ ക്വാര്‍ട്ടറില്‍. 51 കിലോ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ യുവതാരം ജൂതാമസ് ജിറ്റ്‌പോങ്ങിനെ കീഴടക്കിയാണ് മേരി അവസാന എട്ടിലേക്ക് കടന്നത്. 

കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ തായ്‌ലന്‍ഡ് താരത്തെ 5-0ത്തിനാണ് കീഴടക്കിയത്. ഏഴാം ലോക കിരീടം ലക്ഷ്യമിട്ടാണ് 36കാരിയായ മേരി മത്സരിക്കുന്നത്.  

48 കിലോ വിഭാഗം ബോക്‌സിങ്, ഒളിമ്പിക്‌സില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് മേരി കോം 51 കിലോ വിഭാഗത്തിലേക്ക് മാറിയത്. ഈ വിഭഗത്തിലെ ആദ്യ ലോക കിരീടം കൂടിയാണ് മേരിയുടെ ലക്ഷ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

കേരളം പിഎം ശ്രീയിൽ പങ്കാളി, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, മൂന്ന് ദിവസം ഡ്രൈ ഡേ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT