Sports

മുന്നേറ്റത്തില്‍ മെസി- റൊണാള്‍ഡോ; കളി മെനയാന്‍ മോഡ്രിച്- ഡി ജോങ്; ഇതാ ലോക ഇലവന്‍

ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി 2019ലെ ഫിഫ ഇലവന്‍

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി 2019ലെ ഫിഫ ഇലവന്‍. മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ലയണല്‍ മെസി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ട്. 

ഫിഫ പ്രൊ ലോക ഇലവനില്‍ മെസി, റൊണാള്‍ഡോ, എംബാപ്പെ എന്നിവരാണ് മുന്നേറ്റത്തില്‍. ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസന്‍ ബെക്കറാണ് വല കാക്കുന്നത്. 

മധ്യനിരയില്‍ കളി മെനയുന്നത് റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്, ബാഴ്‌സലോണയുടെ ഹോളണ്ട് താരം ഫ്രങ്കി ഡി ജോങ്, റയലിന്റെ തന്നെ ബെല്‍ജിയം നായകന്‍ ഈദന്‍ ഹസാദ് എന്നിവരാണ്. റയല്‍ മാഡ്രിഡ് നായകനും സ്പാനിഷ് താരവുമായ സെര്‍ജിയോ റാമോസ്, റയലിന്റെ ബ്രസീല്‍ താരം മാഴ്‌സലോ, ലിവര്‍പൂളിന്റെ ഹോളണ്ട് താരം വാന്‍ ഡെയ്ക്, യുവന്റസിന്റെ ഡച്ച് താരം ഡി ലിറ്റ് എന്നിവരാണ് പ്രതിരോധത്തില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT