Sports

മൂന്നക്കം കടന്നത് തുടരെ മൂന്ന് സിക്‌സ് പറത്തി; അതും 45 പന്തില്‍ നിന്ന്; സിപിഎല്ലില്‍ പൂരന്റെ വെടിക്കെട്ട്

10 സിക്‌സും 4 ഫോറുമാണ് പൂരന്റെ ബാറ്റില്‍ നിന്ന് വന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

45 പന്തില്‍ സെഞ്ചുറി, അതും തുടരെ മൂന്ന് വട്ടം സിക്‌സ് പറത്തി മൂന്നക്കം കടക്കല്‍...കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കിയായിരുന്നു നിക്കോളാസ് പൂരന്റെ സെഞ്ചുറി. പൂരന്റെ സെഞ്ചുറി ബലത്തില്‍ സെന്റ് കിറ്റ്‌സിന് എതിരെ ഗയാന ആമസോണ്‍ ഏഴ് വിക്കറ്റ് ജയം പിടിച്ചു. 

10 സിക്‌സും 4 ഫോറുമാണ് പൂരന്റെ ബാറ്റില്‍ നിന്ന് വന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണ് ഇത്. നാലാം വിക്കറ്റില്‍ ന്യൂസിലാന്‍ഡിന്റെ ടെയ്‌ലര്‍ക്കൊപ്പം നിന്ന് 71 പന്തില്‍ 128 റണ്‍സിന്റെ കൂട്ടുകെട്ടും പൂരന്‍ കണ്ടെത്തി. 

ലെഗ്‌സ്പിന്നര്‍ ഇഷ് സോധിയെ 18ാം ഓവറിലെ ആദ്യ പന്തില്‍ മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സ് പറത്തിയ പൂരന്‍, രണ്ടാമത്തെ ഡെലിവറി പറത്തിയത് എക്‌സ്ട്രാ കവറിന് മുകളിലൂടെ. മൂന്നാമത്തേത് ഡീപ് മിഡ് വിക്കറ്റിലൂടെ. 2.3 ഓവര്‍ എറിഞ്ഞ സോധിയുടെ കണക്ക് 0-33. 

തുടരെ മൂന്ന് കളികള്‍ തോറ്റ് വന്ന വാരിയേഴ്‌സ് പൂരന്റെ മികവിലെ ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കയറി. ആറ് തുടര്‍ ജയങ്ങളുമായി ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് ആണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT