Sports

മെസി ഇന്റര്‍ മിലാനിലേക്ക്? റൊണാള്‍ഡോയുടെ പ്രതിഫലത്തേക്കാള്‍ വലിയ തുക വാഗ്ദാനം

മെസി ഇന്റര്‍ മിലാനിലേക്ക്? റൊണാള്‍ഡോയുടെ പ്രതിഫലത്തേക്കാള്‍ വലിയ തുക വാഗ്ദാനം

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ക്ലബ് കരിയറില്‍  ബാഴ്‌സലോണയ്ക്ക് മാത്രം കളിച്ചിട്ടുള്ള താരമാണ് ലയണല്‍ മെസി. ക്ലബ് തലത്തിലെ ഏതാണ്ട് എല്ലാ കിരീടങ്ങളും അര്‍ജന്റീന ഇതിഹാസം കറ്റാലന്‍ പടയ്‌ക്കൊപ്പം നേടിയിട്ടുമുണ്ട്. ബാഴ്‌സയുടെ ലാ മാസിയ അക്കാദമിയിലൂടെ പന്ത് തട്ടി തുടങ്ങിയ മെസിക്ക് ബാഴ്‌സലോണയുമായി വൈകാരികമായ അടുപ്പവുമുണ്ട്. 

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്ര സുഖകരമായ റിപ്പോര്‍ട്ടുകളല്ല സ്‌പെയിനില്‍ നിന്ന് വരുന്നത്. ബാഴ്‌സലോണ ക്ലബ് അധികൃതരുമായും ടീമിലെ സഹ താരങ്ങളില്‍ ചിലരുമായും മെസി അത്ര സുഖത്തിലല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. താരം ഇത്തവണ ക്ലബ് വിട്ടേക്കുമെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു. നിലവില്‍ സ്പാനിഷ് അതികായരുമായുള്ള മെസിയുടെ കരാര്‍ 2021 ജൂണ്‍ വരെയുണ്ട്. അതിനിടെയാണ് മെസി ക്ലബ് വിട്ടേക്കുമെന്ന സൂചനകള്‍ പുറത്തു വന്നത്. 

ഇപ്പോഴിതാ അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും വരുന്നു. ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാന്‍ ലയണല്‍ മെസിയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ബാഴ്‌സലോണയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡില്‍ നിന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസ് വന്‍ തുക മുടക്കി ടീമിലെത്തിച്ചിരുന്നു. അതിലും വലിയ പ്രതിഫലം മെസിക്ക് നല്‍കാമെന്ന വാഗ്ദാനമാണ് ഇന്റര്‍ മുന്നോട്ട് വെയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്  ഏതാണ്ട് 274 കോടിയോളം രൂപയാണ് യുവന്റസ് വാര്‍ഷികമായി നല്‍കുന്നത്. അതിലും വലിയ പ്രതിഫലം മെസിക്ക് നല്‍കാന്‍ ഒരുക്കമാണെന്ന  വാഗ്ദാനമാണ് ഇന്റര്‍ മുന്നോട്ടു വയ്ക്കുന്നത്. 

ഇത്തവണ ബാഴ്‌സലോണ ലാ ലിഗ കിരീടം നഷ്ടമായിരുന്നു. റയലാണ് ചാമ്പ്യന്‍മാരായത്. 2016-17 സീസണിന് ശേഷം ആദ്യമായാണ് അവര്‍ സ്പാനിഷ് ചാമ്പ്യന്‍മാരല്ലാതായി മാറുന്നത്. ടീം മൊത്തത്തില്‍ വലിയ തിരിച്ചടിയാണ് ഈ സീസണില്‍ നേരിട്ടതും. ഇതില്‍ മെസി വളരെ അസ്വസ്ഥനാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT