Sports

മെസി ബാഴ്‌സലോണ വിടുന്നു? വാതില്‍ തുറന്നുവച്ച് ഇന്റര്‍ മിലാനും മാഞ്ചസ്റ്റര്‍ സിറ്റിയും

മെസി ബാഴ്‌സലോണ വിടുന്നു? വാതില്‍ തുറന്നുവച്ച് ഇന്റര്‍ മിലാനും മാഞ്ചസ്റ്റര്‍ സിറ്റിയും

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ബയേണ്‍ മ്യൂണിക്കിനെതിരായ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ 8-2 ന്റെ നാണംകെട്ട തോല്‍വി സ്പാനിഷ് അതികായരായ ബാഴ്‌സലോണയെ അടിമുടി ഉലയ്ക്കുന്ന അവസ്ഥയിലാണ് എത്തിച്ചത്. ബയേണിനോടുള്ള അമ്പേ പരാജയത്തിന്റെ പിന്നാലെ ബാഴ്‌സലോണയുടെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടു പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി ക്ലബ് വിടാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. താന്‍ ഉടന്‍ ക്ലബ് വിടും എന്നാണ് മെസി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. മെസി ബോര്‍ഡിന് അവസാന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഴ്‌സലോണ വിടാന്‍ താന്‍ 2021വരെ കാത്തു നില്‍ക്കില്ല എന്നും ഈ സീസണില്‍ തന്നെ ക്ലബ് വിട്ടേക്കും എന്നുമാണ് മെസി ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്.

ഈ സീസണില്‍ ഒരു കീരട നേട്ടവും ബാഴ്‌സലോണയ്ക്കില്ല. ലാ ലിഗ കിരീടം ബദ്ധവൈരികളായ റയല്‍ മാഡ്രഡിന് മുന്നില്‍ അടിയറവ് വച്ച കറ്റാലന്‍ സംഘത്തിന് അവസാന പ്രതീക്ഷയായിരുന്നു ചാമ്പ്യന്‍സ് ലീഗ്. എന്നാല്‍ അവിടെ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങി നാണംകെടാനായിരുന്നു അവരുടെ നിയോഗം. 

മെസി ഉടന്‍ ക്ലബ് വിടുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദ്ദേഹത്തിന്റെ ടീം മാറ്റം സംബന്ധിച്ച ഊഹാപോഹങ്ങളും അതിനൊപ്പം തന്നെ പ്രചരിക്കുന്നുണ്ട്. ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാന്‍ താരത്തിനായി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു. ഇന്ററിനൊപ്പം തന്നെ ഉയര്‍ന്നു നില്‍ക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പേരാണ്. അര്‍ജന്റീന താരത്തെ സ്വന്തമാക്കാന്‍ അരയും തലയും മുറുക്കി ഇംഗ്ലീഷ് അതികായരും രംഗത്തുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT