Sports

മെസി ലുക്ക് ഒന്ന് മാറ്റിയപ്പോള്‍ വാഗ്ദാന ലംഘനം; രാജ്യാന്തര കിരീടം എവിടെ എന്ന് ആരാധകര്‍

ബാഴ്‌സയാണ് തങ്ങളുടെ നായകന്റെ പുതിയ രൂപം പുറത്തുവിട്ടത്. ഏറെ നാളായി ഒപ്പമുണ്ടായിരുന്ന താടിയോട് മെസി വിടപറഞ്ഞിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗിലെ തന്റെ എട്ടാം ഹാട്രിക് നേടി പുതിയ സീസണില്‍ തകര്‍ത്തു തുടങ്ങുകയാണ് ലയണല്‍ മെസി. എന്നാല്‍ ലാലീഗയില്‍ ജിറോണയ്‌ക്കെതിരെ ഇറങ്ങുന്നതിന് മുന്‍പ് മെസി ഒരു മാറ്റം വരുത്തി. ലുക്ക് ഒന്ന് മാറ്റിയാണ് ലാലിഗയിലെ ജിറോണയ്‌ക്കെതിരായ മത്സരത്തില്‍ മെസി ഇറങ്ങാന്‍ പോകുന്നത്. 

ബാഴ്‌സയാണ് തങ്ങളുടെ നായകന്റെ പുതിയ രൂപം പുറത്തുവിട്ടത്. ഏറെ നാളായി ഒപ്പമുണ്ടായിരുന്ന താടിയോട് മെസി വിടപറഞ്ഞിരിക്കുകയാണ്. എന്നാല്‍ രാജ്യാന്തര കിരീടം സ്വന്തമാക്കിയതിന് ശേഷമെ താടി കളയൂ എന്ന് മെസി ആരാധകര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു എന്ന വാദവുമായിട്ടാണ് ഒരു കൂട്ടര്‍ എത്തുന്നത്. 

ബാഴ്‌സ നായകന്‍ താടി കളഞ്ഞതോടെ വാഗ്ദാന ലംഘനം നടത്തിയിരിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ 2016ലെ കോപ്പാ അമേരിക്ക കിരീട സമയത്താണ് മെസി ഇത്തരമൊരു കാര്യം പറഞ്ഞതെന്ന മറുപടിയുമായി മറ്റൊരു വിഭാഗം ആരാധകരും രംഗത്തുണ്ട്. 

സീസണില്‍ ഇതുവരെ ഏഴ് ഗോളുകളാണ് മെസി വലയിലാക്കിയത്. ജിറോണയ്‌ക്കെതിരായ കളിക്ക് ഒരുങ്ങുകയാണ് ബാഴ്‌സ ഇപ്പോള്‍. ഫെബ്രുവരിയിലായിരുന്നു ഒടുവില്‍ ബാഴ്‌സ ജിറോണയ്‌ക്കെതിരെ വന്നത്. അന്ന് ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി