Sports

മെസിയോ റൊണാള്‍ഡോയോ ഒന്നാമന്‍? സഹ കളിക്കാരനായിരുന്നിരിക്കും, പക്ഷേ ബ്ലാസ്‌റ്റേഴ്‌സിന്റെ ബെര്‍ബറ്റോവിന്‌ വ്യക്തമായ ഉത്തരമുണ്ട്‌

മാഞ്ചസ്റ്റര്‍ യൂനൈറ്റഡില്‍ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം കളിച്ചതൊന്നും മെസിയാണ് തന്റെ അഭിപ്രായത്തില്‍ ഒന്നാമനെന്ന് പറയുന്നതില്‍ നിന്നും ബെര്‍ബറ്റോവിനെ പിന്നോട്ടടിക്കുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൂട്ടിക്കിഴിക്കലുകള്‍ക്ക് ശേഷവും മെസിയാണോ റൊണാള്‍ഡോയാണോ നിലവിലെ ഫുട്‌ബോള്‍ ലോകത്തെ രാജാവ് എന്ന് ചോദ്യം വ്യക്തമായ ഉത്തരമില്ലാതെ തുടരും എന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം. പക്ഷേ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഹീറോ ബെര്‍ബറ്റോവിന് വ്യക്തമായ ഉത്തരമുണ്ട്. ബാഴ്‌സ സ്‌ട്രൈക്കര്‍ തന്നെ ബെര്‍ബറ്റോവിന് ഒന്നാമന്‍. 

മാഞ്ചസ്റ്റര്‍ യൂനൈറ്റഡില്‍ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം കളിച്ചതൊന്നും മെസിയാണ് തന്റെ അഭിപ്രായത്തില്‍ ഒന്നാമനെന്ന് പറയുന്നതില്‍ നിന്നും ബെര്‍ബറ്റോവിനെ പിന്നോട്ടടിക്കുന്നില്ല. ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെര്‍ബറ്റോവ് തന്റെ ഇഷ്ട താരത്തെ കുറിച്ച് തുറന്നു പറഞ്ഞത്. 

സമര്‍ഥനായ കളിക്കാരനാണ് ക്രിസ്റ്റ്യാനോ. പക്ഷെ മെസി മഹാനായ കളിക്കാരനാണ്. എന്നെ കൂടുതല്‍ സ്വാധീനിക്കുന്ന കളിക്കാരനും മെസിയാണെന്ന് ബെര്‍ബറ്റോവ് പറയുന്നു. കളിയെ വ്യക്തമായി മനസിലാക്കാന്‍ മെസിക്ക് കഴിയും. സ്‌കോര്‍ ചെയ്യാനും, അവസരങ്ങള്‍ സൃഷ്ടിക്കാനും മെസി മുന്നിലാണ്. സമ്പൂര്‍ണ കളിക്കാരനാണ് മെസി. എക്കാലത്തേയും മികച്ച താരമാവും മെസിയെന്നും ബെര്‍ബറ്റോവ് പറയുന്നു. 

എന്നെക്കാള്‍ മുതിര്‍ന്ന ആരോടെങ്കിലും ചോദിക്കുകയാണെങ്കില്‍ അവര്‍, പെലെ, മറഡോണ, പുസ്‌കാസ് എന്നിവരുടെ പേരുകളാവും പറയുക. പക്ഷെ എന്റെ തലമുറയ്ക്ക് മെസി-റൊണാള്‍ഡോയാണ് എല്ലാം. എന്നാല്‍ ടിവിയില്‍ ബാഴ്‌സയുടെ കളി കാണുമ്പോള്‍ മെസി മെസി എന്ന് ആരവം വിളിക്കുന്നതിലേക്ക് താന്‍ എത്തുമെന്ന് ബെര്‍ബറ്റോവ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT