Sports

മെസ്സിക്ക് അടുത്ത മാസം വയസ് 30; കപ്പുകളും 30

Author : സമകാലിക മലയാളം ഡെസ്ക്

അടുത്ത മാസം 30മത് പിറന്നാള്‍ ആഘോഷിക്കുന്ന മെസ്സിക്ക് സ്വന്തം പേരിലുള്ളത് 30 കപ്പുകള്‍. മാഡ്രിഡില്‍ കഴിഞ്ഞ ദിവസം കോപ്പ ഡെല്‍റേ ഫൈനലില്‍ ആല്‍വസിനെ പരാജയപ്പെടുത്തിയതോടെ ബാഴ്‌സയുടെ ജെഴ്‌സിയില്‍ മെസ്സിയുടെ 30മത് കിരീടമായിരുന്നു.

ആല്‍വസിനെതിരേ കിടിലന്‍ പ്രകടനം നടത്തിയ മെസ്സി ടീമിന്റെ ആദ്യ ഗോള്‍ അടിക്കുകയും മൂന്നാം ഗോളിന് അവസരമൊരുക്കുകയും ചെയ്തു. ലാലീഗയും ചാംപ്യന്‍സ് ലീഗും നഷ്ടപ്പെട്ട ബാഴ്‌സയ്ക്ക് സ്പാനിഷ് കപ്പ് ആശ്വാസമായി. തന്റെ അവസാന മത്സരം പൂര്‍ത്തിയാക്കി ലൂയിസ് എന്റിക്വ ടീമിന്റെ പടിയിറങ്ങി. മെസ്സിയും നെയ്മറും അല്‍കെയ്‌സറും ബാഴ്‌സക്കായി ലക്ഷ്യം കണ്ടപ്പോള്‍ ഹെമാന്‍ഡസാണ് അലാവെസിന്റെ ഒറ്റ ഗോള്‍ നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി വിട്ട് അണ്ണാമലൈ; രാജി സ്വീകരിച്ചെന്ന് പാര്‍ട്ടി

സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കാമുകിമാര്‍ക്ക് ഐ ഫോണുകള്‍ സമ്മാനിക്കണം; 6.5 ലക്ഷം രൂപയുടെ ടാപ്പുകള്‍ മോഷ്ടിച്ച് ആണ്‍കുട്ടികള്‍; 12 മണിക്കൂറില്‍ പൊക്കി പൊലീസ്

എവിടെ മമതയ്‌ക്കൊപ്പം അണി നിരന്ന 'ടോളിവുഡ് ബ്രിഗേഡ്'? ആപത്ത് കാലത്ത് പാര്‍ട്ടിയെ പൂര്‍ണമായും കൈവിട്ട് താരങ്ങള്‍

മഴക്കാലത്ത് തൈര് കഴിക്കാം, പക്ഷെ ബിരിയാണിക്കൊപ്പവും ഇറച്ചിക്കൊപ്പവും ഒഴിവാക്കണം

SCROLL FOR NEXT