Sports

മെസ്സിയും ഏറ്റെടുത്തു; മോഹന്‍ലാലിന്റെ ഒടിയന്‍ ലോകകപ്പ് ഹിറ്റ് 

ഒടിയന്‍ ട്രെയിലറിന്റെ പശ്ചാത്തലത്തില്‍ മെസിയെയാണ് ഒടിയന്‍ ആരാധകര്‍ പുന:സൃഷ്ടിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോകമെങ്ങും ഒരു പന്തിന് പിന്നാലെ പായുമ്പോള്‍ മൈതാനത്തെ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ കട്ട്ഔട്ടുകള്‍ക്കൊപ്പം ഫാന്‍ മേയ്ഡ് വീഡിയോകളും ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനും ഫുട്‌ബോള്‍ ആരവത്തിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇവിടെ ഒടിയനായെത്തുന്നത് മോഹന്‍ലാലിന് പകരം സാക്ഷാല്‍ ലയണല്‍ മെസ്സിയാണെന്ന് മാത്രം.

ഒടിയന്‍ ട്രെയിലറിന്റെ പശ്ചാത്തലത്തില്‍ മെസിയെയാണ് ഒടിയന്‍ ആരാധകര്‍ പുന:സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ്ബുക്കില്‍ ചെയ്ത വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.

'മെസ്സി ആരാധകനായ ഒടിയന്‍ സംവിധായന് ഷെയര്‍ ചെയ്യാന്‍ വേറെന്തു വേണം' എന്ന അടിക്കുറിപ്പോടെയാണ് ശ്രീകുമാര്‍ മേനോന്‍ വീഡിയോ പോൗസ്റ്റ് ചെയ്തിട്ടുള്ളത്.

വിഎ ശ്രീകുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
 

രൂപംവാശിയേറിയ ഫുട്‌ബോള്‍ ആവേശമാണ് നാട് മുഴുവന്‍. എങ്ങ് നോക്കിയാലും ഫ്‌ളക്‌സുകളും ബോര്‍ഡുകളും കൊടികളും തോരണങ്ങളും മാത്രം.

കോളേജ് കാലം മുതല്‍ ഞാന്‍ കടുത്ത മറഡോണ ഫാനായിരുന്നു.
1986 ലെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡീഗോ മറഡോണ എന്ന പത്താം നമ്പര്‍ താരത്തിന്റെ 'ഗോള്‍ ഓഫ് ദി സെഞ്ച്വറി' ഇന്നും കണ്ണില്‍ നിന്നും മായാത്ത കാഴ്ച്ചയാണ്.

പിന്നീട് ആ ആരാധന പതുക്കെ ലയണല്‍ മെസ്സി എന്ന ഇതിഹാസ താരത്തിലേക്ക് മാറി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി ഏറെ തവണ താരതമ്യം ചെയ്യപ്പെട്ടിട്ടുള്ള മെസ്സിയുടെ ഫിനിഷിങ്ങും പൊസിഷനിങ്ങുമെല്ലാം ഏതൊരു ഫുട്‌ബോള്‍ പ്രേമിയേയും ആകര്‍ഷിക്കുന്നയൊന്നാണ്.

ഇത്തവണത്തെ ഫുട്‌ബോള്‍ ആവേശം അതിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോളാണ് ചില ഒടിയന്‍ ആരാധകര്‍ ചെയ്ത ഈ വീഡിയോ കാണാന്‍ ഇടയായത്. ഒടിയന്‍ ടീസറില്‍ മെസ്സിയെ താരമാക്കിയിറക്കിയ ആവേശം കൊള്ളിക്കുന്ന ഒരു ചെറു വീഡിയോ.

മെസ്സി ആരാധകനായ ഒടിയന്‍ സംവിധായന് ഷെയര്‍ ചെയ്യാന്‍ വേറെന്തു വേണം!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!