Sports

മെസ്സിയെ പിന്തള്ളി റൊണാള്‍ഡോ വീണ്ടും ഫുട്‌ബോളിലെ കേമനായി

തുടര്‍ച്ചയായ രണ്ടാംവട്ടമാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മൊണോക്കോ: ലയണല്‍ മെസ്സി, ബുഫണ്‍ എന്നിവരെ പിന്തള്ളി റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ വര്‍ഷത്തെ മികച്ച യൂറേപ്യന്‍ ഫുട്‌ബോളര്‍.തുടര്‍ച്ചയായ രണ്ടാംവട്ടമാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കുന്നത്.

 ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരക്രമത്തിന്റ നറുക്കെടുപ്പു വേളയിലാണു യുവേഫയുടെ പ്രഖ്യാപനം.ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്  ഗ്രൂപ്പ് ഘട്ടത്തില്‍ പങ്കെടുത്ത ടീമുകളുടെ 80 പരിശീലകരും യൂറോപ്യന്‍ സ്‌പോര്‍ട്‌സ് മീഡിയയിലെ 55 പത്രപ്രവര്‍ത്തരുമടങ്ങുന്ന പാനലാണ് മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്

റൊണാള്‍ഡോയുടെ മികവില്‍ റയല്‍ തുര്‍ച്ചയായി രണ്ടാംതവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു.കഴിഞ്ഞ സീസണില്‍ 12 ഗോളുമായി റൊണാള്‍ഡോ ആയിരുന്നു ടോപ്‌സ്‌കോറര്‍.മെസ്സി രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിനോട് നശീകരണ ബുദ്ധിയോടെയുള്ള സമീപനമില്ല, പുരോഗതിക്ക് ഉതകുന്ന പദ്ധതികളെ പിന്തുണയ്ക്കും'

കിങ് കോഹ്‌ലി.....; ഐപിഎല്‍ കിരീടം 'തൂക്കി' റോയല്‍ ചലഞ്ചേഴ്‌സ്

'ആർത്തവം സ്വാഭാവിക പ്രക്രിയ; നാണിക്കാൻ എന്തിരിക്കുന്നു?'; മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

യുഎഇയില്‍ ഇനി മുതല്‍ ജീവിത ചെലവ് കൂടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

'കണിശവും കൃത്യതയുമുള്ള നിലപാട്, സ്‌നേഹപൂര്‍ണമായ ഇടപെടല്‍'; ടിപി ദാസനെ അനുസ്മരിച്ച് ബിനോയ് വിശ്വം

SCROLL FOR NEXT