മെൽബൺ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 399 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസ്ട്രേലിയക്ക് നാല് വിക്കറ്റുകൾ നഷ്ടം. പിടിച്ചു നിൽക്കാൻ ശ്രമിച്ച ഷോൺ മാർഷിനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്തേക്കുള്ള വഴി കാണിച്ചു. 44 റൺസുമായി മികവിലേക്ക് ഉയരവേയാണ് മാർഷിന്റെ മടക്കം. ഒടുവിൽ വിവരം കിട്ടുമ്പോൾ ആതിഥേയർ നാല് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റുകൾ കൈയിലിരിക്കേ അവർക്ക് 283 റൺസ് കൂടി വേണം വിജയിക്കാൻ.
17 റൺസുമായി ട്രാവിസ് ഹെഡ്ഡാണ് ക്രീസിലുള്ളത്. നിലയുറപ്പിച്ച് മുന്നേറുകയായിരുന്ന ഉസ്മാൻ ഖവാജയെ മുഹമ്മദ് ഷമി മടക്കി. താരം 33 റൺസെടുത്തു. നേരത്തെ മൂന്ന് റൺസെടുത്ത ഫിഞ്ചിനെ ബുംറ മടക്കിയപ്പോൾ മറ്റൊരു ഓപണർ മാർക്കസ് ഹാരിസിനെ ജഡേജ പുറത്താക്കി. ഹാരിസ് 13 റൺസെടുത്തു. 26 റൺസുമായി ഉസ്മാൻ ഖവാജ പിടിച്ചുനിൽക്കുന്നത് ഓസ്ട്രേലിയക്ക് പ്രതീക്ഷ നൽകുന്നു. രണ്ട് റൺസുമായി ഷോൺ മാർഷാണ് ഖവാജയ്ക്ക് കൂട്ടായി ക്രീസിലുള്ളത്. എട്ട് വിക്കറ്റുകൾ കൈയിലിരിക്കേ ആതിഥേയർക്ക് 355 റൺസ് കൂടി വേണം വിജയിക്കാൻ.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 443 റൺസെടുത്ത് ഡിക്ലയർ ചെയ്തപ്പോൾ ഓസ്ട്രേലിയയുടെ പോരാട്ടം 151 റൺസിൽ അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിൽ നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
292 റൺസ് ലീഡുമായി ഓസ്ട്രേലിയയെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ബാറ്റിങിനിറങ്ങിയ ഇന്ത്യ പെട്ടെന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 42 റൺസെടുത്ത മായങ്ക് അഗർവാളാണ് രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ ടോപ് സ്കോറർ. റിഷഭ് പന്ത് 33 റൺസെടുത്തു. ജഡേജ അഞ്ച് റൺസെടുത്ത് പുറത്തായി. ഓസീസിനായി പാറ്റ് കമ്മിൻസ് ആറ് വിക്കറ്റുകൾ വീഴ്ത്തി. ഹാസ്‌ലെവുഡ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി മായങ്ക് അഗർവാളും ഹനുമ വിഹാരിയും ചേർന്ന് കരുതലോടെയുള്ള തുടക്കമാണ് നൽകിയത്. വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെന്ന നിലയിൽ നിൽക്കേ ബൗളിങ് മാറ്റമായി പാറ്റ് കമ്മിൻസ് എത്തിയതോടെ കഥ മാറി. 28ൽ നിന്ന് ടീം സ്കോർ 32ലേക്ക് എത്തുമ്പോഴേക്കും നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വിഹാരി (13)യെ പുറത്താക്കി തുടങ്ങിയ കമ്മിൻസ് പിന്നാലെ പൂജാരയേയും കോഹ്‌ലിയേയും സംപൂജ്യരായും അജിൻക്യ രഹാനെയെ ഒരു റൺസിനും കൂടാരം കയറ്റി. അഞ്ച് റൺസിൽ നിൽക്കെ രോഹിത് ശർമയെ ഹാസ്‌ലെവുഡും മടക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates