Sports

മോഹങ്ങളൊന്നും നടക്കില്ല; നെയ്മറിനെ എത്തിക്കാനുള്ള ശ്രമം ബാഴ്‌സലോണ ഉപേക്ഷിച്ചു

ബാഴ്‌സലോണയിലേക്ക് മടങ്ങി പോകാമെന്ന പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മോഹങ്ങള്‍ തത്കാലം നടക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ബാഴ്‌സലോണയിലേക്ക് മടങ്ങി പോകാമെന്ന പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മോഹങ്ങള്‍ തത്കാലം നടക്കില്ല. നെയ്മറിനെ തിരിച്ച് ടീമിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ബാഴ്‌സലോണ ഉപേക്ഷിച്ചു. സ്‌പെയിനിലെ താര കൈമാറ്റ വിപണി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് തീരുമാനം. 

ഇതോടെ നെയ്മറിന്റെ ടീം മാറല്‍ സംബന്ധിച്ച് മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ഈ സീസണില്‍ താരം പിഎസ്ജിക്കായി തന്നെ കളിക്കും. ഈ സീസണില്‍ പിഎസ്ജിക്കായി കളിക്കാതിരുന്ന നെയ്മര്‍ ഇനിയുള്ള മത്സരങ്ങളില്‍ ടീമിനായി കളത്തിലിറങ്ങും. 

നെയ്മറിനു വേണ്ടി വന്‍ തുക പിഎസ്ജി ആവശ്യപ്പെട്ടതാണ് കൈമാറ്റം നടക്കാതിരിക്കാനുള്ള കാരണം. ഏതാണ്ട് 1742 കോടിയോളം രൂപ പണമായി തന്നെ വേണം എന്നായിരുന്നു ഫ്രഞ്ച് ടീമിന്റെ ആവശ്യം. അത്രയും തുക നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ക്രൊയേഷ്യന്‍ താരം റാകിറ്റിച് ഡെംബലെ പോലുള്ള താരങ്ങളെയും പിഎസ്ജി ആവശ്യപ്പെട്ടു. 

താരങ്ങളെ നല്‍കി നെയ്മറിനെ എത്തിക്കാനുള്ള ശ്രമവും ബാഴ്‌സ നടത്തിയെങ്കിലും അതും വിജയിച്ചില്ല. കാരണം പിഎസ്ജിയിലേക്ക് പോകാന്‍ റാകിറ്റിചോ ഡെംബലയോ തയ്യാറായിരുന്നില്ല. ഇതോടെയാണ് നീക്കം പാളിയത്. 

നെയ്മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ പിഎസ്ജി ആരാധകരെ നിരാശരാക്കിയിരുന്നു. ഇതോടെ ആരാധകര്‍ താരത്തിനെതിരെ തിരിഞ്ഞു. നെയ്മറിനെതിരെ അവര്‍ സ്‌റ്റേഡിയത്തില്‍ ബാനറുകളും ഉയര്‍ത്തിയിരുന്നു. സീസണില്‍ താരം ടീമില്‍ തന്നെ തുടരുമ്പോള്‍ ആരാധകര്‍ എങ്ങനെ പ്രതികരിക്കും എന്നത് കണ്ട് തന്നെ അറിയണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT