Sports

മൗറീഞ്ഞോ മടങ്ങിയെത്തി; പ്രീമിയര്‍ ലീഗില്‍ ഇനി കളി മാറും

മൗറീഞ്ഞോയുടെ നിയമനം ക്ലബ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മൗറീസിയോ പൊചെറ്റിനോയെ പുറത്താക്കി മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ പരിശീലകനെ നിയമിച്ച് ടോട്ടനം ഹോട്‌സ്പര്‍. പുതിയ കോച്ചായി വിഖ്യാത പോര്‍ച്ചുഗല്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോയെ ടോട്ടനം നിയമിച്ചു. മൗറീഞ്ഞോയുടെ നിയമനം ക്ലബ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു.

ടീമിന്റെ മുഖ്യ പരിശീലകനായി മൗറീഞ്ഞോയെ നിയമിച്ചതായി ക്ലബ് ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. 2022- 23 സീസണ്‍ വരെയാണ് മൗറീഞ്ഞോയുമായി ക്ലബ് കരാറിലെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളാണ് മൗറീഞ്ഞോയെന്ന് ക്ലബ് വ്യക്തമാക്കി.

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹോസെ മൗറീഞ്ഞോ പരിശീലക വേഷത്തിലേക്ക് മടങ്ങിയെത്തുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായ ശേഷം ഒരു ടീമിന്റേയും സ്ഥാനം മൗറീഞ്ഞോ ഏറ്റെടുത്തിരുന്നില്ല.

മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ പ്രീമിയര്‍ ലീഗ് ക്ലബാണ് ടോട്ടനം. നേരത്തെ ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകളെ മൗറീഞ്ഞോ പരിശീലിപ്പിച്ചിരുന്നു. പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍ എന്നീ വ്യത്യസ്ത രാജ്യങ്ങളിലെ ഡൊമസ്റ്റിക് കിരീടങ്ങള്‍ നേടിയ പരിശീലകനാണ് മൗറീഞ്ഞോ. ഒപ്പം രണ്ട് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ മൂന്ന് പരിശീലകരില്‍ ഒരാളും മൗറീഞ്ഞോയാണ്. പോര്‍ട്ടോ, ഇന്റര്‍ മിലാന്‍ ടീമുകളെ മൗറീഞ്ഞോ യൂറോപ്യന്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !