Sports

യുഎഇയെ തളയ്ക്കാന്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്നിറങ്ങും; തകര്‍പ്പന്‍ കളി പ്രതീക്ഷിച്ച് ആരാധകര്‍

ആഷിഖ് കുരുണിയന്റെ പ്ലേമേക്കര്‍ ഇമേജ്, ഫോമിലേക്ക് മടങ്ങി എത്തുന്നതിന്റെ സൂചന  നല്‍കിയ ജെജേയുമെല്ലാം ഇന്ത്യയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

എഎഫ്‌സി ഏഷ്യാ കപ്പില്‍ വീണ്ടും കരുത്ത് കാട്ടാന്‍ ഇന്ത്യ ഇന്നിറങ്ങും. എ ഗ്രൂപ്പിലെ കരുത്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുഎഇയിലാണ് ഇന്ത്യയുടെ എതിരാളികള്‍. ആതിഥേയര്‍ക്കെതിരെ സമനില പിടിച്ചാല്‍ പോലും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടുന്നതിനുള്ള സാധ്യതകള്‍ സജീവമാക്കാം. സുനില്‍ ഛേത്രിയാകും ഇന്നത്തെ കളിയില്‍ ഇന്ത്യയെ നയിക്കുക. 

ആദ്യ മത്സരത്തില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് കടുത്ത ഇന്ത്യന്‍ ആരാധകരെ പോലും ഇന്ത്യ ഞെട്ടിച്ചിരുന്നു. ഇന്ത്യന്‍ ആരാധകര്‍ സ്‌റ്റേഡിയം നിറയ്ക്കുമെന്ന് വ്യക്തമായതോടെ, ഹോം ഗ്രൗണ്ടിന്റെ സാധ്യതകള്‍ ടീമിന് ലഭ്യമാക്കാന്‍ 5000 ടിക്കറ്റുകളാണ് യുഎഇ സൗജന്യമായി വിതരണം ചെയ്യുന്നത്. മധ്യനിരയില്‍ ഛേത്രിയും ആഷിഖ് കുരുണിയനും ചേര്‍ന്ന് തീര്‍ത്ത സാങ്കേതിക മികവായിരുന്നു റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ള തായ്‌ലാന്‍ഡിനെ തറപറ്റിക്കാന്‍ നീലക്കടുവകള്‍ക്ക് കരുത്ത് പകര്‍ന്നത്. 

ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോള്‍, തങ്ങളേക്കാള്‍ റാങ്കിങ്ങില്‍ 18 സ്ഥാനം മുന്നിലുള്ള, 1990ല്‍ ലോക കപ്പിന് യോഗ്യത നേടിയിട്ടുള്ള യുഎഇയെയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടത്. 2018ലെ റഷ്യന്‍ ലോക കപ്പിലേക്ക് അവര്‍ക്ക് യോഗ്യത നഷ്ടപ്പെട്ടത് മൂന്ന് പോയിന്റ് മാത്രം വ്യത്യാസത്തിലാണ്. എഎഫ്‌സി കപ്പിലേക്ക് സ്ഥിരമായി യോഗ്യത നേടുന്നവരുമാണ് അവര്‍. ഇന്ത്യയാവട്ടെ ഇവിടേക്കെത്തുന്നത് നാലാം വട്ടം മാത്രം. 

13 വട്ടം യുഎഇയും ഇന്ത്യയും ഏറ്റുമുട്ടിയപ്പോള്‍ എട്ട് വട്ടം ഇന്ത്യ തോറ്റു. ജയിച്ചത് രണ്ട് തവണ. 2011 ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ ഒടുവില്‍ ഏറ്റുമുട്ടിയപ്പോള്‍ 2-2ന് സമനിലയായിരുന്നു ഫലം. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇത്തവണ യുഎഇയിക്ക് നല്ല തുടക്കമല്ലാ എന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ കൂട്ടുന്നത്. 

ബഹ്‌റെയ്‌നെതിരെ 1-1ന് അവര്‍ക്ക് സമനില വഴങ്ങേണ്ടി വന്നു. ആ സമനില ഗോള്‍ പിറന്നതാവട്ടെ പെനല്‍റ്റിയില്‍ നിന്നും. എന്നാല്‍ ഇന്ത്യയാവട്ടെ നിറഞ്ഞ ആത്മവിശ്വാസത്തിലാണ് വരുന്നത്. ഛേത്രിയുടെ ഗോള്‍ കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി ഗോള്‍ വല കുലുക്കിയതിന്റെ ആശ്വാസം, ആഷിഖ് കുരുണിയന്റെ പ്ലേമേക്കര്‍ ഇമേജ്, ഫോമിലേക്ക് മടങ്ങി എത്തുന്നതിന്റെ സൂചന  നല്‍കിയ ജെജേയുമെല്ലാം ഇന്ത്യയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഇടത് വിങ്ങില്‍ മികവ് കാണിച്ച ഉദന്ത സിങ്ങും, യുവതാരം അനിരുദ്ധ് താപയും പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ കേന്ദ്രവും തകർത്തു

വിഡി സതീശന്‍- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; ധനമന്ത്രി നിര്‍മ്മലയെയും കാണും

​ശക്തമായ മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

Today's Rashi Phalam may 26| പ്രണയ ബന്ധങ്ങളിൽ അടുപ്പം വർധിക്കും, സന്തോഷ വാർത്ത കേൾക്കാം

SCROLL FOR NEXT