Sports

യുഎസ് ഓപ്പണില്‍ കാലിടറാതെ ദ്യോക്യോവിച്ച്; സമ്മാന തുക ഫെഡററിനേക്കാള്‍ കൂടുതല്‍ ദ്യോക്യോവിച്ചിന്‌

ഫെഡറര്‍ ബഹുദൂരം മുന്നിലാണ് എങ്കിലും കിരീട നേട്ടത്തിലൂടെ ലഭിച്ച വരുമാനത്തില്‍ ഫെഡററെ ദ്യോക്യോവിച്ച് പിന്നിലേക്ക് തള്ളിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: മറ്റൊരു അട്ടിമറിക്ക് ദ്യോക്കോവിച്ച് അവസരം ഒരുക്കിയില്ല. യുഎസ് ഓപ്പണില്‍ ഓസ്‌ട്രേലിയന്‍ താരം ജോണ്‍ മില്‍മാനെ ആധിപത്യം ഉറപ്പിക്കാന്‍ ഒരു ഘട്ടത്തിലും അനുവദിക്കാതെ ദ്യോക്യോവിച്ച് തകര്‍ത്തു വിടുകയായിരുന്നു. 

ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ദ്യോക്യോവിച്ചിന്റെ ജയം. കരുത്തു കാട്ടി ദ്യോക്യോവിച്ച് യുഎസ് ഓപ്പണ്‍ സെമിയിലേക്ക് കുതിച്ചതിന് പിന്നാലെ റോജര്‍ ഫെഡററെ പിന്നിലാക്കി മറ്റൊരു നേട്ടം കൂടി സെര്‍ബിയന്‍ താരം തന്റെ പേരിലാക്കിയിട്ടുണ്ട്. 

ഗ്രാന്‍ഡ് സ്ലാമുകളുടെ എണ്ണത്തില്‍ ഫെഡറര്‍ ബഹുദൂരം മുന്നിലാണ് എങ്കിലും കിരീട നേട്ടത്തിലൂടെ ലഭിച്ച വരുമാനത്തില്‍ ഫെഡററെ ദ്യോക്യോവിച്ച് പിന്നിലേക്ക് തള്ളിയിരിക്കുകയാണ്. അത് എങ്ങിനെ സംഭവിച്ചു എന്നല്ലേ?  2010 മുതല്‍ നാല് ഗ്രാന്‍ഡ് സ്ലാമുകളിലേയും സമ്മാന തുക ഒരു മില്യണ്‍ യൂറോയ്ക്ക് മുകളിലേക്ക് ഉയര്‍ത്തിയിരുന്നു. 

ദ്യോക്യോവിച്ച് തന്റെ 14 ഗ്രാന്‍ഡ് സ്ലാമുകളില്‍ 13 എണ്ണവും നേടിയത് ഈ സമ്മാന തുക ഉയര്‍ത്തിയതിന് ശേഷമാണ്. 2011നും 2016നും ഇടയില്‍ 22 ഗ്രാന്‍ഡ് സ്ലാമുകളില്‍ 11ല്‍ ദ്യോക്യോവിച്ച് ജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഫെഡറര്‍ക്ക് ജയിക്കാനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍