Sports

'അന്ന്‌ ദാദക്കൊപ്പം ഞാനും ജേഴ്‌സി ഊരി വീശിയിരുന്നു, അതാരും ശ്രദ്ധിച്ചില്ല, രക്ഷപെട്ടു; ഒരിത്തിരി ബുദ്ധി കൂടി ഉണ്ടായിരുന്നെങ്കില്‍'

69 റണ്‍സാണ്‌ യുവി അന്ന്‌ സ്‌കോര്‍ ചെയ്‌തത്‌. 87 റണ്‍സ്‌ എടുത്ത കൈഫ്‌ ആയിരുന്നു ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍

Author : സമകാലിക മലയാളം ഡെസ്ക്


അന്ന്‌ കുറച്ചു കൂടി ബുദ്ധി ഉണ്ടായിരുന്നു എങ്കില്‍ 2002 നാറ്റ്‌ വെസ്റ്റ്‌ ട്രോഫി ഫൈനലില്‍ താന്‍ സെഞ്ചുറി നേടുമായിരുന്നു എന്ന്‌ ഇന്ത്യന്‍ മുന്‍ താരം യുവരാജ്‌ സിങ്‌. 69 റണ്‍സാണ്‌ യുവി അന്ന്‌ സ്‌കോര്‍ ചെയ്‌തത്‌. 87 റണ്‍സ്‌ എടുത്ത കൈഫ്‌ ആയിരുന്നു ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍.

നാറ്റ്വെസ്‌റ്റ്‌ ട്രോഫി ഫൈനലില്‍ ഇറങ്ങുന്നതിന്‌ മുന്‍പ്‌ നമ്മള്‍ 10 ഫൈനലുകളില്‍ തോറ്റിരുന്നു. വിദേശത്ത്‌ നമ്മുക്ക്‌ മികച്ച റെക്കോര്‍ഡുമുണ്ടായില്ല. ഞങ്ങള്‍ ടീമില്‍ പുതിയതായിരുന്നു. എന്നാല്‍ ദാദ ഞങ്ങള്‍ക്ക്‌ വലിയ പിന്തുണയാണ്‌ നല്‍കിയത്‌. 325 റണ്‍സ്‌ ഇംഗ്ലണ്ട്‌ മുന്‍പില്‍ വെച്ചപ്പോഴേക്കും ഞങ്ങള്‍ക്ക്‌ വെല്ലുവിളിയായിരുന്നു. നമ്മള്‍ നന്നായാണ്‌ തുടങ്ങിയത്‌. എന്നാല്‍ സച്ചിന്റെ വിക്കറ്റ്‌ വീണത്‌ നമ്മളെ സമ്മര്‍ദ്ദത്തിലാക്കി. കളി ജയിച്ചത്‌ പോലെയാണ്‌ ഇംഗ്ലണ്ട്‌ താരങ്ങള്‍ സച്ചിന്റെ വിക്കറ്റ്‌ ആഘോഷിച്ചത്‌.

കളി തീരുന്നതിന്‌ മുന്‍പ്‌ തന്നെ 50 ശതമാനം കാണികളും പോയിരുന്നു. ഇന്ത്യക്കാരാണ്‌ കൂടുതലും പോയത്‌. കൈഫ്‌ ക്രീസിലേക്ക്‌ എത്തി. നമുക്ക്‌ കളിക്കാം എന്ന്‌ പറഞ്ഞു. വിക്കറ്റിന്‌ ഇടയിലെ ഓട്ടത്തില്‍ ഞങ്ങള്‍ മികവ്‌ കാണിച്ചു. കാരണം അണ്ടര്‍ 19ല്‍ കളിച്ച പരിചയമുണ്ടായിരുന്നു ഞങ്ങള്‍ക്ക്‌. ഞാനായിരുന്നു കൂടുതല്‍ ആക്രമിച്ച്‌ കളിച്ചത്‌.

ഞാന്‍ പുറത്തായതിന്‌ ശേഷം കൈഫ്‌ ഉത്തരവാദിത്വം ഏറ്റെടുത്തു. കൈഫിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ്‌ ആണ്‌ അത്‌. അന്ന്‌ എനിക്ക്‌ അതിലും ബുദ്ധി ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ അവിടെ സെഞ്ചുറി നേടിയേനെ എന്നും യുവി പറഞ്ഞു. അന്ന്‌ 63 പന്തില്‍ നിന്നാണ്‌ യുവി 69 റണ്‍സ്‌ നേടിയത്‌.

ഇന്ത്യ ജയത്തിലേക്ക്‌ എത്തിയതിന്‌ ശേഷം ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന്‌ ഗാംഗുലി ജേഴ്‌സി ഊരി വീശിയതിനൊപ്പം ഞാനും കുപ്പായമൂരിയിരുന്നതായും യുവി പറയുന്നു. ഞാന്‍ ഷര്‍ട്ട്‌ ഊരി വീശി. എന്നാല്‍ ഇംഗ്ലണ്ടിലെ തണുപ്പിനെ തുടര്‍ന്ന്‌ ഉള്ളില്‍ ഞാന്‍ വേറെ ഒരു ടീ ഷര്‍ട്ട്‌ ഇട്ടിരുന്നു. ഞാന്‍ കുപ്പായമൂരി വീശിയത്‌ ആരും കണ്ടില്ല. ഇതോടെ ആ വിവാദത്തില്‍ ഞാന്‍ ഉള്‍പ്പെട്ടില്ലെന്നും യുവി പറഞ്ഞു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT