Sports

'യുവിയും ധവാനും എന്റെ ഇരട്ട സെഞ്ചുറിയില്‍ നിരാശരായി, ഡ്രസിങ് റൂമിലെത്തിയപ്പോള്‍ അവരത് തുറന്നു പറഞ്ഞു'

ഡ്രസിങ് റൂമിലേക്ക് ഞാന്‍ മടങ്ങി എത്തിയപ്പോള്‍ അവര്‍ ആ അതൃപ്തി തന്നോട് തുറന്ന് പറഞ്ഞതായും രോഹിത് ശര്‍മ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏകദിനത്തില്‍ താന്‍ ആദ്യമായി ഇരട്ട ശതകത്തിലേക്ക് എത്തിയപ്പോള്‍ ചില താരങ്ങള്‍ അതില്‍ പൂര്‍ണ തൃപ്തരായിരുന്നില്ല എന്ന് രോഹിത് ശര്‍മ. ഡ്രസിങ് റൂമിലേക്ക് ഞാന്‍ മടങ്ങി എത്തിയപ്പോള്‍ അവര്‍ ആ അതൃപ്തി തന്നോട് തുറന്ന് പറഞ്ഞതായും രോഹിത് ശര്‍മ പറയുന്നു. 

എന്റെ ഇരട്ട ശതകം ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ഡ്രസിങ് റൂമിലെ പലരും. എന്നാല്‍ യുവരാജ് സിങ്ങും ശിഖര്‍ ധവാനും തൃപ്തരായിരുന്നില്ല. അവര്‍ക്ക് ചെറിയ നിരാശയുമുണ്ടായി. ഞാന്‍ 10-15 റണ്‍സ് കൂടി നേടണമായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെ സെവാഗിന്റെ റെക്കോര്‍ഡ് ഞാന്‍ മറികടക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം, രോഹിത് പറഞ്ഞു. 

എന്നാല്‍ ആദ്യ ഇരട്ട ശതകം നേടി ഒരു വര്‍ഷം പിന്നിടുന്നതിന് മുന്‍പ് 264 റണ്‍സ് പിന്നിട്ട് റെക്കോര്‍ഡുകളെല്ലാം രോഹിത് തന്റെ പേരിലാക്കി. 2017ല്‍ വീണ്ടും ഇരട്ട സെഞ്ചുറിയോടെ രോഹിത് ക്രിക്കറ്റ് ചരിത്രത്തിലേക്ക് തന്റെ പേര് എഴുതി ചേര്‍ത്തു. 208 റണ്‍സാണ് അന്ന് ശ്രീലങ്കയ്‌ക്കെതിരെ രോഹിത് നേടിയത്. 

ആദ്യമായി ഇരട്ട സെഞ്ചുറിയിലേക്ക് എത്തിയത് ധോനിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് കളിച്ചാണെന്നും രോഹിത് നേരത്തെ പറഞ്ഞിരുന്നു. താളം കണ്ടെത്തിയ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അവസാന ഓവര്‍ വരെ നില്‍ക്കാന്‍ വേണ്ടി സിംഗിള്‍ എടുത്ത് കളിക്കാനാണ് ധോനി ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല. ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം ഉറപ്പിച്ച് കളിക്കണം എന്ന് ഞാന്‍ ധോനിയോട് പറഞ്ഞെന്നും രോഹിത് പറയുന്നു. അശ്വിനുമായുള്ള ഇന്‍സ്റ്റാ ചാറ്റിലായിരുന്നു രോഹിത്തിന്റെ വാക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; 15 ആനപ്പുറത്ത് എഴുന്നള്ളിപ്പ്, കുടമാറ്റം പേരിന് മാത്രം, പൊലിമ കുറച്ച് ആഘോഷം

'ഈ പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രിക്ക് സമ്മാനിക്കുന്നു'; മിന്നും പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജഡേജ

ആരോഗ്യമുള്ള മുടിക്ക് ദിവസവും ഫ്ലാക്സ് സീഡ്

'കോണ്‍ഗ്രസ് മുഖ്യമന്ത്രി ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നയാളാവണം'; വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് അജയ് തറയില്‍

12 മണിക്കൂറിനിടെ രണ്ട് ബലാത്സംഗം, കവര്‍ച്ച; ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന കേസില്‍ പ്രതിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍

SCROLL FOR NEXT