Sports

യുവിയും വസീം അക്രമും ഓസ്‌ട്രേലിയക്കൊപ്പം ചേരും; ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷിനായി താരനിര

യുവരാജ് സിങ്ങിന് പുറമെ, പാക് മുന്‍ പേസര്‍ വസീം അക്രമും കളിക്കാനെത്തുമെന്ന് സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങ് ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് കളിക്കാനെത്തും. ഓസ്‌ട്രേലിയയില്‍ ആളിപടര്‍ന്ന കാട്ടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഫണ്ട് ശേഖരിക്കുന്നതിനാണ് ബഷ്ഫയര്‍ ക്രിക്കറ്റ് ബാഷ്. 

ഫെബ്രുവരി എട്ടിന് മൂന്ന് മത്സരങ്ങളാണ് നടക്കുക. മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി വോണിന്റേയും പോണ്ടിങ്ങിന്റേയും ഇലവനുകള്‍ ഏറ്റുമുട്ടുമ്പോള്‍, ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ട്വന്റി20യും, ബിഗ് ബാഷ് ലീഗ് ഫൈനലും നടക്കും. 

യുവരാജ് സിങ്ങിന് പുറമെ, പാക് മുന്‍ പേസര്‍ വസീം അക്രമും കളിക്കാനെത്തുമെന്ന് സ്ഥിരീകരിച്ചു. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് ഫണ്ടിലേക്ക് നല്‍കും. 

മൈക്ക് ഹസി, സൈമണ്ട്‌സ്, മാത്യു ഹെയ്ഡന്‍, ബ്രാഡ് ഹാഡിന്‍ എന്നീ താരങ്ങള്‍ കളത്തിലിറങ്ങുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരിശീലകന്റെ റോളിലാണ് എത്തുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം