ഫോട്ടോ: ട്വിറ്റർ 
Sports

യുസ്‌വേന്ദ്ര ചഹലിന്റെ അച്ഛനും അമ്മയ്ക്കും കോവിഡ്

യുസ്‌വേന്ദ്ര ചഹലിന്‍റെ അച്ഛനും അമ്മയ്ക്കും കോവിഡ്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്‍റെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചഹലിന്‍റെ ഭാര്യ ധനശ്രീ വര്‍മയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം വെളിപ്പെടുത്തിയത്. ഗുരുതര രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ള അമ്മ വീട്ടില്‍ തന്നെയാണെന്നും ധനശ്രീ വ്യക്തമാക്കി.

തന്‍റെ അമ്മക്കും സഹോദരനും കൊവിഡ് സ്ഥിരീകരിച്ചുവെന്നും ധനശ്രീ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസവും തന്‍റെ കുടുംബത്തെ സംബന്ധിച്ചടത്തോളം കഠിനകാലമായിരുന്നുവെന്നും അമ്മക്കും സഹോദരനും കോവിഡ് ഭേദമായി. എന്നാൽ അമ്മായിയെയും അടുത്ത ബന്ധുവായ അമ്മാവനെയും കോവിഡ് കാരണം നഷ്ടമായെന്നും ധനശ്രീ പറഞ്ഞു.

ഇപ്പോൾ ഭര്‍ത്താവിന്‍റെ അച്ഛനും അമ്മക്കും കോവി‍ഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. താന്‍ ആശുപത്രിയില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവിടെ ഒരുപാട് പേര്‍ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്നത് നേരില്‍ കാണാനിടയായി. അതുകൊണ്ട് കുടുംബത്തെ ആലോചിച്ച് ദയവു ചെയ്ത് എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും സാമൂഹിക അകലം പാലിച്ച് മാത്രമേ പുറത്ത് പോകാവു എന്നും ധനശ്രീ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'