പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി 10,000 റണ്‍സ് എടുത്ത യൂനുസ് ഖാന്‍ - എഎഫ്പി 
Sports

യൂനുസ് ഖാന് പുതിയ നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരം

116 ടെസ്റ്റില്‍ നിന്നാണ് പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ യുനുസ് ഖാന്‍ 10,000 റണ്‍സ് നേട്ടം കരസ്ഥമാക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സബിന പാര്‍ക്ക്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം യൂനുസ് ഖാന് പുതിയ നേട്ടം. വെസ്റ്റന്‍ഡീസുമായി നടക്കുന്ന ടെസ്റ്റ് സീരീസിലെ ആദ്യ മത്സരത്തില്‍ നടത്തിയ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ പാക്കിസ്ഥാന്‍ താരം എന്ന ബഹുമതിയാണ് യൂനുസ്ഖാനെ തേടിയെത്തിയത്.

വെസ്റ്റിന്റീസുമായി നടക്കുന്ന ടെസ്റ്റ് സീരീസിനു ശേഷം വിരമിക്കാനുള്ള താല്‍പ്പര്യം മിസ്ബാഹുള്‍ ഹഖിനൊപ്പം യൂനുസ്ഖാനും പ്രകടിപ്പിച്ചിരുന്നു. ഈ വര്‍ഷം ആദ്യത്തില്‍ ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി അടിച്ചതോടെ ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങളുമായും സെഞ്ച്വറി നേടിയ ആദ്യ പാക്കിസ്ഥാന്‍ താരം എന്ന ബഹുമതിയും യൂനുസ് ഖാന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

116 ടെസ്റ്റില്‍ നിന്നാണ് പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ യുനുസ് ഖാന്‍ 10,000 റണ്‍സ് നേട്ടം കരസ്ഥമാക്കുന്നത്. 2000 ല്‍ ശ്രീലങ്കയുമായി സെഞ്ച്വറിയടിച്ചാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 2009ല്‍ ഇതേ ടീമുമായി എടുത്ത 313 ആണ് ഉയര്‍ന്ന സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT