Sports

യോര്‍ക്കര്‍ പ്രതീക്ഷിച്ച് ക്രീസിനുള്ളിലേക്ക് കയറി, ഓഫ് സ്റ്റംപ് തൊട്ട് ബാറ്റ്; വിചിത്രമായ ഹിറ്റ് വിക്കറ്റ് 

റസലിന്റെ യോര്‍ക്കര്‍ പ്രതീക്ഷിച്ച് ക്രീസീനുള്ളിലേക്ക് കയറിയാണ് ഹര്‍ദിക് നിന്നിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിച്ച് മുംബൈ ഇന്ത്യന്‍സ് കളിയിലേക്ക് തിരികെ എത്തി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മത്സരവുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാവുന്നതില്‍ ഹര്‍ദിക്കിന്റെ വിക്കറ്റുമുണ്ട്...ട്രോളുകളായി ഹര്‍ദിക്കിന്റെ ഹിറ്റ് വിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. 

റസലിന്റെ യോര്‍ക്കര്‍ പ്രതീക്ഷിച്ച് ക്രീസീനുള്ളിലേക്ക് കയറിയാണ് ഹര്‍ദിക് നിന്നിരുന്നത്. എന്നാല്‍ ആങ്കിള്‍ മാറ്റി എത്തിയ റസലിന്റെ ഡെലിവറിയില്‍ ഹര്‍ദിക് ഷോട്ട് കളിക്കാന്‍ ബാറ്റ് ഉയര്‍ത്തിയപ്പോഴേക്കും ബാറ്റ് ഓഫ് സ്റ്റംപ് തൊട്ടു. 13 പന്തില്‍ നിന്ന് 18 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഹര്‍ദിക് ഹിറ്റ് വിക്കറ്റായത്. 

ബാറ്റിങ്ങില്‍ മികവ് കാണിക്കാന്‍ തന്റെ പിഴവ് അനുവദിക്കാതിരുന്നതിന് പുറമെ, ബൗളിങ്ങില്‍ ഹര്‍ദിക്കിന് അവസരവും ലഭിച്ചില്ല. ആദ്യത്തെ കളിയിലേത് എന്നത് പോലെ രണ്ടാമത്തേതിലും ഹര്‍ദിക്കിന് ബൗള്‍ ചെയ്യേണ്ടി വന്നില്ല. ബോള്‍ട്ടും പാറ്റിന്‍സനും ബൂമ്രയും അടങ്ങിയ ബൗളിങ് നിരയുടെ ശക്തിയും അത് വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT