Sports

രണ്ടാം ഇന്നിങ്‌സിലെ ഹീറോ, എന്നിട്ടും ക്രൈസ്റ്റ്ചര്‍ച്ചില്‍ എറിഞ്ഞത് 3 ഓവര്‍ മാത്രം; കാരണം

രണ്ടാം ഇന്നിങ്‌സില്‍ തീ പാറിക്കുന്ന ഷമിക്ക് എന്തുകൊണ്ട് പന്ത് നല്‍കിയില്ല എന്ന ചോദ്യം ആരാധകരില്‍ നിന്ന് ഉയരുന്നതിനിടയില്‍ വിശദീകരണവുമായി ബിസിസിഐ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ഇന്നിങ്‌സിലെ ഹീറോയാണ് മുഹമ്മദ് ഷമി. പക്ഷേ ക്രൈസ്റ്റ്ചര്‍ച്ചില്‍ 132 റണ്‍സ് എന്ന കുഞ്ഞന്‍ ടോട്ടല്‍ പ്രതിരോധിച്ച് ഇറങ്ങിയിട്ടും മുഹമ്മദ് ഷമി എറിഞ്ഞത് മൂന്ന് ഓവര്‍ മാത്രം. രണ്ടാം ഇന്നിങ്‌സില്‍ തീ പാറിക്കുന്ന ഷമിക്ക് എന്തുകൊണ്ട് പന്ത് നല്‍കിയില്ല എന്ന ചോദ്യം ആരാധകരില്‍ നിന്ന് ഉയരുന്നതിനിടയില്‍ വിശദീകരണവുമായി ബിസിസിഐ എത്തി. 

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിന് ഇടയില്‍ ട്രെന്റ് ബോള്‍ട്ടിന്റെ ഷോര്‍ട്ട് ബോളില്‍ ഷമിയുടെ ഇടത് തോളിന് പരിക്കേറ്റിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് അവസാനിച്ചപ്പോഴേക്കും വേദന കൂടി. ഫീല്‍ഡിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് കോഹ് ലിയോടും രവി ശാസ്ത്രിയോടും ഷമി ഇത് സംബന്ധിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. 

വേദനയില്‍ നിന്നാണ് മൂന്ന് ഓവര്‍ ഷമി ക്രൈസ്റ്റ്ചര്‍ച്ചില്‍ എറിഞ്ഞത്. മൂന്ന് ഓവര്‍ കഴിഞ്ഞതിന് പിന്നാലെ ബുദ്ധിമുട്ട് നേരിടുന്നു എന്ന് ഷമി കോഹ് ലിയെ അറിയിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ഷമി ഗ്രൗണ്ടിലേക്ക് ഇറങ്ങിയില്ല. ബാറ്റിങ്ങിനിടയില്‍ ഷമിക്ക് പരിക്കേറ്റതായി ബിസിസിഐ ട്വീറ്റ് ചെയ്യുകയും ചെയ്തു. 

ഷമിയുടെ പരിക്ക് സംബന്ധിച്ച് ടീം മാനേജ്‌മെന്റ് കൂടുതല്‍ വ്യക്തത വരുത്തിയിട്ടില്ല. മാര്‍ച്ച് 12നാണ് ഇന്ത്യയുടെ സൗത്ത് ആഫ്രിക്കക്ക് എതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇത് മുഹമ്മദ് ഷമിക്ക് നഷ്ടമാവുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉടലെടുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT