Sports

രണ്ടാം ജയം തേടി ചെന്നൈ രാജസ്ഥാനെതിരെ, ഷാര്‍ജയില്‍ ബാറ്റ്‌സ്മാനെ തുണക്കുന്ന പിച്ച് 

മുംബൈ ഇന്ത്യന്‍സിനെതിരെ ജയം പിടിച്ചെങ്കിലും ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടത് ചെന്നൈക്ക് ആശങ്കയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഐപിഎല്ലിലെ രണ്ടാം ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഇറങ്ങും. രാജസ്ഥാന്‍ റോയല്‍സ് ആണ് എതിരാളികള്‍. രാജസ്ഥാന്റെ സീസണിലെ ആദ്യ മത്സരമാണ് ഇത്. 

മുംബൈ ഇന്ത്യന്‍സിനെതിരെ ജയം പിടിച്ചെങ്കിലും ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടത് ചെന്നൈക്ക് ആശങ്കയാണ്. റായിഡുവും ഡുപ്ലസിസും ഉറച്ച് നിന്നതാണ് ചെന്നൈയെ ജയത്തിലേക്ക് എത്തിച്ചത്. രാജസ്ഥാനിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ കണ്‍കഷന്‍ ടെസ്റ്റിന് വിധേയമായ സ്മിത്തിന് ഐപിഎല്ലിലെ ആദ്യ മത്സരം കളിക്കാനാവുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. 

എന്നാല്‍ സ്മിത്ത് ആദ്യ മത്സരം കളിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതിന് മുന്‍പ് 22 തവണയാണ് ചെന്നൈയും രാജസ്ഥാനും നേര്‍ക്കുനേര്‍ വന്നത്. അവിടെ 14 കളിയില്‍ ചെന്നൈ ജയം പിടിച്ചപ്പോള്‍ രാജസ്ഥാന്‍ 8 വട്ടം ജയിച്ചു കയറി. 

മത്സരം നടക്കുന്ന ഷാര്‍ജയില്‍ 40 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപിനില. രാത്രിയില്‍ താപനില 27 ഡിഗ്രി വരെ താഴാം. അബുദാബിയിലേയും ദുബായിലേയും പിച്ച് ബൗളര്‍മാരെ പിന്തുണക്കുന്നതായിരുന്നു എങ്കില്‍ ഷാര്‍ജയിലെ പിച്ചില്‍ ബാറ്റ്‌സ്മാന്മാരെ തുണക്കുമെന്നാണ് കരുതുന്നത്. ഇത് വലിയ സ്‌കോറിലേക്ക് മത്സരം എത്താന്‍ സഹായിക്കും. 

ഐപിഎല്ലില്‍ ഇതുവരെ ടോസ് നേടിയ ടീം ബൗളിങ് തെരഞ്ഞെടുക്കുന്നതാണ് കണ്ടത്. എന്നാല്‍ അവിടെ ചെന്നൈ മാത്രമാണ് ചെയ്‌സ് ചെയ്ത് വിജയിച്ചത്. ഷാര്‍ജയിലെ ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചാവുമ്പോള്‍ ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാല്‍, റോബിന്‍ ഉത്തപ്പ, സ്റ്റീവ് സ്മിത്ത്, ഡേവേിഡ് മില്ലര്‍, സഞ്ജു സാംസണ്‍, ടോം കറാന്‍, റിയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഘട്ട്, അങ്കിത് രജ്പൂത്.

ചെന്നൈ സാധ്യതാ ഇലവന്‍: മുരളി വിജയ്, ഷെയിന്‍ വാട്‌സന്‍, ഡുപ്ലസിസ്, റായിഡു, കേദാര്‍ ജാദവ്, ധോനി, രവീന്ദ്ര ജഡേജ, സാം കറാന്‍, ദീപക് ചഹര്‍, പീയുഷ് ചൗള, എന്‍ഗിഡി 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT