Sports

രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ എറിഞ്ഞിടാന്‍ വിന്‍ഡിസ്, ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു

മൂടിക്കെട്ടിയ അന്തരീക്ഷത്തിന്റെ സാധ്യതകള്‍ പരമാവധി ഉയോഗപ്പെടുത്തുന്നതിനായാണ് ബൗളിങ് തെരഞ്ഞെടുത്തത് എന്ന് ഹോള്‍ഡര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ എറിഞ്ഞിടാന്‍ ലക്ഷ്യം വെച്ച് വെസ്റ്റ് ഇന്‍ഡീസ്. ടോസ് നേടിയ ഹോള്‍ഡര്‍ ബൗളിങ് തെരഞ്ഞെടുത്തു. നായകന്‍ റൂട്ടും ഫാസ്റ്റ് ബൗളര്‍ ബ്രോഡും ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്തി. 

മൂടിക്കെട്ടിയ അന്തരീക്ഷത്തിന്റെ സാധ്യതകള്‍ പരമാവധി ഉയോഗപ്പെടുത്തുന്നതിനായാണ് ബൗളിങ് തെരഞ്ഞെടുത്തത് എന്ന് ഹോള്‍ഡര്‍ പറഞ്ഞു. ആദ്യ ടെസ്റ്റ് നടന്ന സതാംപ്ടണിലേത് പോലുള്ള സാഹചര്യമായതിനാല്‍ സമാനമായ മികവ് മാഞ്ചസ്റ്ററിലും പുറത്തെടുക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിന്‍ഡിസ് നായകന്‍ പറഞ്ഞു. 

നാല് മാറ്റങ്ങളുമായാണ് രണ്ടാം ടെസ്റ്റിന് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ബ്രോഡിനേയും റൂട്ടിനേയും കൂടാതെ ക്രിസ് വോക്‌സും, സാം കറാനും ടീമിലേക്ക് എത്തി. ആന്‍ഡേഴ്‌സനും മാര്‍ക്ക് വുഡിനും വിശ്രമം അനുവദിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്ന് ആര്‍ച്ചറും ടീമിലില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT