Sports

ബാറ്റിങ്ങില്‍ മിന്നാതെ വിന്‍ഡിസ്, മഴയും മിന്നലും കളി പിടിച്ചു; രണ്ടാം ട്വന്റി20യിലും ഇന്ത്യ, പരമ്പര കൈക്കലാക്കി

15.3 ഓവറില്‍ വിന്‍ഡിസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എടുത്ത് നില്‍ക്കെ ഇടിമിന്നലോട് കൂടിയ മഴ വന്നതോടെ കളിക്കാനാവാതെ വരികയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

വിന്‍ഡിസിനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ട്വന്റി20യില്‍ മഴനിയമ പ്രകാരം 22 റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്. 15.3 ഓവറില്‍ വിന്‍ഡിസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എടുത്ത് നില്‍ക്കെ ഇടിമിന്നലോട് കൂടിയ മഴ വന്നതോടെ കളിക്കാനാവാതെ വരികയായിരുന്നു. 

ഡക്ക് വര്‍ത്ത് ലൂയിസ് നിയമം വിജയിയെ നിര്‍ണയിക്കാന്‍ പരിഗണിച്ചപ്പോള്‍ 15.3 ഓവറില്‍ 121 റണ്‍സ് ആയിരിക്കണമായിരുന്നു വിന്‍ഡിസിന്റെ സ്‌കോര്‍. ഇതോടെ രണ്ട് ട്വന്റി20യിലും ജയം പിടിച്ച് ഇന്ത്യ പരമ്പര ജയം ഉറപ്പിച്ചു. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുണയായത് ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ്. 51 പന്തില്ഡ 6 ഫോറും മൂന്ന് സിക്‌സും പറത്തി രോഹിത് 67 റണ്‍സ് എടുത്തു. ധവാന്‍ 16 പന്തില്‍ 23 റണ്‍സ് എടുത്ത് മടങ്ങി. കോഹ് ലി 28 റണ്‍സ് എടുത്തു. റിഷഭ് പന്ത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. നാല് റണ്‍സ് എടുക്കാനെ പന്തിനായുള്ളു. 

മനീഷ് പാണ്ഡ്യയ്ക്കും കിട്ടിയ അവസരം മുതലെടുക്കാനായില്ല. ആറ് റണ്‍സ് എടുത്ത് പാണ്ഡ്യ മടങ്ങി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആദ്യ ട്വന്റി20യില്‍ നേരിട്ട തകര്‍ച്ച ആവര്‍ത്തിക്കുമെന്നാണ് ആദ്യ രണ്ട് ഓവറില്‍ തോന്നിയത്. അവരുടെ രണ്ട് ഓപ്പണര്‍മാരും ആദ്യ രണ്ട് ഓവറില്‍ തന്നെ മടങ്ങി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സ് എന്ന നിലയില്‍ നിന്നും പൂരനും, റോവ്മാന്‍ പവലും ചേര്‍ന്ന് അവരെ മുന്നോട്ടു കൊണ്ടുപോയി. 

എന്നാല്‍, 34 പന്തില്‍ നിന്നും 19 റണ്‍സ് എടുത്ത നിക്കോളാസ് പൂരന്റെ മെല്ലെപ്പോക്ക് ഇന്നിങ്‌സ് അവര്‍ക്ക് തിരിച്ചടയായി. 34 പന്തില്‍ പവല്‍ 54 റണ്‍സ് അടിച്ചെടുത്തിട്ടും ആവശ്യമായ റണ്‍റേറ്റിന് അടുത്തേക്ക് എത്താനായില്ല.രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ കളിയാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. സുന്ദറും, ഭുവിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT