Sports

രണ്ടാഴ്ച, മാനസികാരോഗ്യ പ്രശ്‌നത്തില്‍ ഇടവേള എടുത്തത് മൂന്ന് ഓസീസ് താരങ്ങള്‍; സ്വയം ഒഴിവായി യുവതാരവും

മാനസികാരോഗ്യ പ്രശ്‌നങ്ങളെ മുന്‍ നിര്‍ത്തിയാണ് സെലക്ഷനില്‍ നിന്ന് വില്‍ ഒഴിവായത് എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. എന്നാല്‍, ബാറ്റ്‌സ്മാന്‍ വില്‍ പുകോവ്‌സ്‌കി ടീമില്‍ നിന്ന് സ്വയം ഒഴിവായി. മാനസികാരോഗ്യ പ്രശ്‌നങ്ങളെ മുന്‍ നിര്‍ത്തിയാണ് സെലക്ഷനില്‍ നിന്ന് വില്‍ ഒഴിവായത് എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നു. 

ഇതോടെ, രണ്ടാഴ്ചയ്ക്ക് ഇടയില്‍ മാനസിക പ്രശ്‌നം ചൂണ്ടി ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുന്ന മൂന്നാമത്തെ ഓസീസ് താരമായി വില്‍. ഇരുപത്തിയൊന്നുകാരനായ വില്ലിന് മുന്‍പ്, ബാറ്റ്‌സ്മാന്‍ മിക് മഡിന്‍സനും, ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വല്ലുമാണ് മനസികാരോഗ്യ പ്രശ്‌നങ്ങളെ ചൂണ്ടി ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തത്. 

രാജ്യാന്തര ക്രിക്കറ്റില്‍ ഓസീസിന് വേണ്ടി അരങ്ങേറ്റം കുറിക്കാനുള്ള അവസരമാണ് പാകിസ്ഥാനെതിരായ ടെസ്റ്റില്‍ വില്ലിന് മുന്‍പിലേക്കെത്തിയത്. പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ എയ്ക്ക് വേണ്ടി പെര്‍ത്തില്‍ കളിക്കുന്നതിന് ഇടയില്‍ മാനസിക ബുദ്ധിമുട്ട് സംബന്ധിച്ച കാര്യങ്ങള്‍ വില്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചു. 

ഓസീസ് ടീമിലേക്ക് കാമറോണ്‍ ബന്‍ക്രോഫ്റ്റ് മടങ്ങിയെത്തി. ആഷസ് പരമ്പരയ്ക്ക് ഇടയില്‍ വെച്ച് ബെന്‍ക്രോഫ്റ്റിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഓള്‍ റൗണ്ടര്‍ മിച്ചല്‍ നെസര്‍ ഓസീസിന് വേണ്ടി അരങ്ങേറ്റം കുറിക്കും. ഓപ്പണര്‍ മാര്‍കസ് ഹാരിസിനെ ഓസ്‌ട്രേലിയ ഒഴിവാക്കി. ക്യൂന്‍സ്ലാന്‍ഡ് ബാറ്റ്‌സ്മാന്‍ ജോ ബേണ്‍സ് പകരം ടീമിലേക്കെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍